HomeNewsAgricultureകരിപ്പോളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷം; നശിപ്പിച്ചത് ഏക്കറുകണക്കിന് കപ്പ കൃഷി

കരിപ്പോളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷം; നശിപ്പിച്ചത് ഏക്കറുകണക്കിന് കപ്പ കൃഷി

karippol-pig-tapioca

കരിപ്പോളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷം; നശിപ്പിച്ചത് ഏക്കറുകണക്കിന് കപ്പ കൃഷി

ആതവനാട്: ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉൾപ്പെട്ട റാഹത് നഗർ, കുന്നുംപുറം, കരിപ്പോൾ അങ്ങാടി പരിസരം, ആനപ്പാറ അൽഹുദ സമീപം എന്നിവയുൾപ്പെടെ കരിപ്പോൾ പ്രദേശത്ത് 1.5കിലോമീറ്റർ പ്രദേശത്ത് ആണ് വിളകൾ നശിപ്പിച്ചത്. ആൾത്താമസമുള്ള വീടുകളിലെ പറമ്പുകളിലും തൊടികളിലും ഉള്ള കപ്പക്കഷിയാണ് കൂട്ടമൊയെത്തിയ പന്നികൾ നശിപ്പിച്ചത്.
karippol-pig-tapioca
കരിപ്പോൾ മേഖലയിലാണ് കപ്പയുൾപ്പെടെയുള്ള വിവിധവിളകൾ പാഴായത്. ചേമ്പ്, ചേന, കുവ്വ, മഞ്ഞൾ, പൈനാപ്പിൾ, വാഴ എന്നീ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ ഗ്ലാമർ സിറ്റി ക്ലബ്ബിന്റെ പ്രവർത്തകർ അമ്പത് സെന്റ് സ്ഥലത്തും നെയ്യത്തൂർ ചേലിയുടെ മക്കൾ മൂന്ന് ഏക്കറിലും കൃഷിചെയ്ത കപ്പയും പന്നിക്കൂട്ടം കുത്തിമലർത്തി. കാട്ടുപന്നികളെ പിടികൂടാൻ വനംവകുപ്പിന്റെ ഇടപെടലുണ്ടാവണമെന്നും കൃഷി നടത്താൻ സൗകര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!