വളാഞ്ചേരി നഗരസഭ കേരളോത്സവം-2017: ക്രിക്കറ്റിൽ വാരിയേഴ്‌സ് വൈക്കത്തൂർ ജേതാക്കൾ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ ഹർത്താൽ ദിനത്തിലും വൻ ജന പങ്കാളിത്തത്തോടെ ക്രിക്കറ്റ് മത്സരം പൂർത്തിയായി. ആവേശകരമായ ഫൈനലിൽ ഫന്റാസ്റ്റിക് വട്ടപ്പാറയെ ഒമ്പത് വിക്കറ്റിന് പരാചയപ്പെടുത്തി വാരിയേഴ്സ് ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ഫന്റാസ്റ്റിക് വട്ടപ്പാറ നിശ്ചിത മൂന്ന് ഓവറിൽ 53 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സ് 2.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുത്തു ലക്ഷ്യത്തിലെത്തി.
വാരിയേഴ്സ് വൈക്കത്തൂർ ടീമിന്റെ ഉന്മേഷിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ഫന്റാസ്റ്റിക് വട്ടപ്പാറയുടെ ഉസ്മാനെ മാൻ ഓഫ് ദ സിരീസായി തിരഞ്ഞെടുത്തു. മികച്ച കളിക്കാർക്കുള്ള പുരസ്കാര വിതരണം യൂത്ത് കോർഡിനേറ്റർ കെ.ടി നിസാർ ബാബു നിർവഹിച്ചു.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									