HomeKeralotsavamനീന്തൽക്കുളത്തിലെ രാജാവായി ഷഫീർ: വാരിയേഴ്സ് തന്നെ മുന്നിൽ

നീന്തൽക്കുളത്തിലെ രാജാവായി ഷഫീർ: വാരിയേഴ്സ് തന്നെ മുന്നിൽ

warriors-vaikathoor

നീന്തൽക്കുളത്തിലെ രാജാവായി ഷഫീർ: വാരിയേഴ്സ് തന്നെ മുന്നിൽ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ നീന്തൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ വാരിയേഴ്സ് വൈക്കത്തൂർ മുന്നേറ്റം തുടരുന്നു. കാട്ടിപ്പരുത്തി ദ്വീപിലുള്ള കറ്റട്ടിക്കുളത്തിലാണ് മത്സരം നടന്നത്. warriors-vaikathorകഴിഞ്ഞ തവണത്തെ മികച്ച പ്രകടനം ആവർത്തിച്ച ക്ലബ്  33 പോയ്ന്റാണ് കുളത്തിൽ നിന്ന് ഇത്തവണ നീന്തിയെടുത്തത്. മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷഫീറിന്റെ പ്രകടനമാണ് ഇത്തവണ വാരിയേഴ്സിന്റെ കുതിപ്പിന് കരുത്ത് പകർന്നത്. 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബട്ടർഫ്ലൈ, 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് ഷഫീർ ഒന്നാമതെത്തിയത്. 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മൊത്തം 18 പോയ്ന്റാ‍ണ് ഷഫീർ നേടിയത്.

50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഐ‌എഫ്‌സി വൈക്കത്തൂരിന് വേണ്ടി മത്സരിച്ച ജുനൈദ് വിജയിയായി. 200 മീറ്റർ ഫ്രീസ്റ്റൈലിൽ യാസ് കിഴക്കെക്കരയുടെ ശ്രീഹരി വിജയിയായി.

നീന്തൽ മത്സരങ്ങളിലെ മറ്റ് വിജയികളുടെ പേര് ചുവടെ വായിക്കു.

Category:-Swimming
SLNO Item Name 1st 2nd 3rd
1 Free Style(100mtr-Men) Shafeer (Warriors Vaikathoor) Sidheeque (Brothers Meempara) Habeeb (Warriors Vaikathoor)
2 Butterfly(50mtr-Men) Shafeer (Warriors Vaikathoor) Sidheeque (Brothers Meempara) Sreehari (Yas Kizhakkekara)
3 Back Stroke(50mtr-Men) Junaid (IFC Vaikathoor) Shuhaib (Warriors Vaikathoor) Sidheeque (Brothers Meempara)
4 Breast Stroke(50mtr-Men) Shafeer (Warriors Vaikathoor) Sidheeque (Brothers Meempara) Habeeb (Warriors Vaikathoor)
5 Individual Medley(200m-Men) Nisam (Brothers Meempara) Salam (Warriors Vaikathoor) Mahroof (IFC Vaikathoor
6 Free Style(200mtr-Men) Sreehari (Yas Kizhakkekara) Junaid (IFC Vaikathoor) Saidali (Warriors Vaikathoor)
7 Breast Stroke(100mtr-Men) Nisam (Brothers Meempara) Salam (Warriors Vaikathoor)
8 ButterFly(100m-Men) Habeeb (Warriors Vaikathoor) Nisam (Brothers Meempara)
9 BackStroke(100m-Men) Junaid (IFC Vaikathoor) Shafeer (Warriors Vaikathoor) Niyas (Warriors Vaikathoor)

മറ്റ് മത്സര ഫലങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക>>>Click here

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!