HomeNewsCrimeFinancial crimesഹണിട്രാപ്പിലൂടെ 68കാരൻ്റെ 23 ലക്ഷം രൂപ തട്ടി; വ്ലോഗറും ഭർത്താവും കല്പകഞ്ചേരിയിൽ പിടിയിൽ

ഹണിട്രാപ്പിലൂടെ 68കാരൻ്റെ 23 ലക്ഷം രൂപ തട്ടി; വ്ലോഗറും ഭർത്താവും കല്പകഞ്ചേരിയിൽ പിടിയിൽ

honey-trap-malaymallu

ഹണിട്രാപ്പിലൂടെ 68കാരൻ്റെ 23 ലക്ഷം രൂപ തട്ടി; വ്ലോഗറും ഭർത്താവും കല്പകഞ്ചേരിയിൽ പിടിയിൽ

കൽപകഞ്ചേരി: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ വ്ളോഗറും ഭർത്താവും പിടിയിൽ. വ്ളോഗർ താനൂർ സ്വദേശി റാഷിദ(28), ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് പിടികൂടിയത്. ഹണിട്രാപ്പിലൂടെ അറുപത്തിയെട്ടുകാരനിൽ നിന്ന് പല തവണകളായി ഇരുപത്തിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദമ്പതികൾക്കെതിരെയുള്ള കേസ്. ഫെയ്‌സ്ബുക്കിലൂടെ ഉന്നത സ്വാധീനമുള്ള കൽപകഞ്ചേരി സ്വദേശിയായ വയോധികനുമായി റഷീദ ബന്ധം സ്ഥാപിക്കുകയായിരുന്നു. പ്രണയം നടിച്ച് ബന്ധം ദൃഢമാക്കി ഇവർ താമസിക്കുന്ന ആലുവയിലേക്ക് ഇടയ്‌ക്കിടെ ക്ഷണിച്ചുവരുത്തി അടുത്തിടപെട്ടു. എല്ലാത്തിനും സൗകര്യം ഒരുക്കിക്കൊടുത്തതാകട്ടെ നിഷാദും.
honey-trap-malaymallu
ഭർത്താവ് ഒരു ബിസിനസ് തുടങ്ങാൻ പോകുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞാണ് യുവതി അറുപത്തിയെട്ടുകാരനോട് പണം ആവശ്യപ്പെട്ടുതുടങ്ങിയത്. പിന്നീട് ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങാനും തുടങ്ങി. വയോധികന്റെ പണം നഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കിയ വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് ഹണിട്രാപ്പിനെക്കുറിച്ച് മനസിലായത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് റാഷിദയെയും നിഷാദിനെയും പിടികൂടിയത്. നിഷാദിനെ കോടതി റിമാൻഡ് ചെയ്തു. ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ളത് കണക്കിലെടുത്ത് റാഷിദയ്ക്ക് കോടതി ഇടക്കാല ജാമ്യം നൽകി. മലായ് മല്ലു എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്യുന്നവരാണ് പ്രതികൾ. കൽപകഞ്ചേരി സ്വദേശിയിൽ നിന്ന് തട്ടിയ പണമുപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!