HomeNewsDisasterHeavy Rainവെണ്ടല്ലൂരിൽ സ്‌കൂൾ വഴിയിലെ മതിൽ ഇടിഞ്ഞു വീണു

വെണ്ടല്ലൂരിൽ സ്‌കൂൾ വഴിയിലെ മതിൽ ഇടിഞ്ഞു വീണു

vendallur-stone-wall-collapse

വെണ്ടല്ലൂരിൽ സ്‌കൂൾ വഴിയിലെ മതിൽ ഇടിഞ്ഞു വീണു

ഇരിമ്പിളിയം: വെണ്ടല്ലൂരിൽ കരിങ്കല്ലിൽ പണിത മതിൽ ഇടിഞ്ഞുവീണു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിനടുത്തുള്ള മമ്മിപ്പടി-എസ്.പി. ഹരിജൻകോളനി-സ്‌കൂൾപടി നടപ്പാതയിലുള്ള മതിലാണ് നിലംപൊത്തിയത്. ഇതു വഴിയാണ് ഇരിമ്പിളിയം എച്ച്.എസ്.എസിലെ ഭൂരിഭാഗം വിദ്യാർഥികളും സ്‌കൂളിലേക്ക് പോകുന്നത്. പ്രവേശനവുമായും മറ്റും ബന്ധപ്പെട്ട് വിദ്യാർഥികൾ സ്‌കൂളിലെത്തിയശേഷമായിരുന്നു മതിൽ ഇടിഞ്ഞത്. തകർന്ന മതിലിന്റെ ബാക്കി ഭാഗം ഇളകിനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. മഴ തുടർന്നാൽ അതുകൂടി തകർന്നുവീഴാനിടയുണ്ട്. വീണ മതിലിന്റെ മണ്ണും കരിങ്കല്ലുകളും നടപ്പാതയിൽ കൂടിക്കിടക്കുന്നതിനാൽ കാൽനടയാത്രപോലും പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്ത് അധികാരികൾ മണ്ണ് നീക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ടി.യു.സി. ജില്ലാ ട്രഷറർ കാളിയത്ത് ബാവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!