HomeNewsMeetingമഴക്കാല ക്കെടുതികളെ നേരിടാനൊരുങ്ങി വളാഞ്ചേരി നഗരസഭ; യോഗം ചേർന്നു

മഴക്കാല ക്കെടുതികളെ നേരിടാനൊരുങ്ങി വളാഞ്ചേരി നഗരസഭ; യോഗം ചേർന്നു

rain-meeting-2022-valanchery

മഴക്കാല ക്കെടുതികളെ നേരിടാനൊരുങ്ങി വളാഞ്ചേരി നഗരസഭ; യോഗം ചേർന്നു

വളാഞ്ചേരി: മഴക്കാല ക്കെടുതികളെ നേരിടുന്നതിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങളുടെ അദ്ധ്യഷതയിൽ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് യോഗം ചേർന്നു. അടിയന്തിര ഘട്ടത്തിൽ നഗരസഭ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ ക്കുറിച്ച് യോഗത്തിൽ വിശദീകരിക്കുകയും, ഏതു സാഹചര്യവും നേരിടാൻ നടപടികൾ സ്വീകരിക്കാനും, നഗരസഭയുടേയും, കെ.എസ്.ഇ.ബി യുടെയും 24 മണിക്കൂറുo പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുന്നതിനും,ദുരന്ത നിവാരണത്തിന് ആവശ്യമായ സാധനങ്ങൾ സജ്ജമാക്കുന്നതിനും, ശുചീകരണഠ, രോഗ പ്രതിരോധം എന്നിവയ്ക്ക് അടിയന്തിര പ്രധാന്യം നൽകി പ്രവർത്തിക്കുന്നതിനും , ആവശ്യമെങ്കിൽ വ്യാപാരി വ്യവസായി അസോസിയേഷന്റെ നേതൃത്തത്തിലുള്ള 17 അംഗ പ്രതിനിതികളെ വിട്ടുനൽകുന്നതിനും, ചെഗുവേര കൾച്ചറൾ സെന്ററിന്റെ പ്രതിനിതികളെ വിട്ടു നൽകാനും കൂടാതെ കുടിവെള്ളം എത്തിക്കുന്നതിനായി കുടിവെള്ള ടാങ്കർ വാഹനത്തിന്റെ സേവനം നൽക്കുന്നതിനും, കഴിഞ്ഞ പ്രാവിശ്യങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്താനും യോഗത്തിൽ തീരുമാനമാനമായി. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലിസി, ആരോഗ്യ കാര്യസ്റ്റന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ അച്ചുതൻ, ഫൈസൽ അലി തങ്ങൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അബ്ദു നാസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, മുസ്തഫ മാസ്റ്റർ,രഘുനാഥൻ, സുരേഷ് പാറതൊടി , മുൻ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, ചെഗുവേര കൾച്ചറൽ സെന്റർ പ്രതിനിധികളായ വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം. സാലി, വ്യാപാരി വ്യവസായി പ്രസിഡണ്ട് മുഹമ്മദാലി, KSEB അസിസ്റ്റന്റ് എജിനീയർ അബ്ദുൽ ബഷീർ ടി., വില്ലേജ് ഓഫീസർ ജയശങ്കർ , ട്രോമ കെയർ പ്രതിനിധി സൈഫുദ്ദീൻ പാടത്ത് നഗരസഭ സെക്രട്ടറി ഇൻ ചാർജ് അഷറഫ് ടി.പി , പി.എച്ച് സി. ഹെൽത്ത് ഇൻസ്പെക്ടർ രജ്ഞിത്ത്, ക്ലബ് ഭാരവാഹികളായ താഹിർ വട്ടപ്പാറ, കരീം കാളിയാല തുടങ്ങിയവർ സംസാരിച്ചു …


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!