HomeNewsPublic Awarenessവളാഞ്ചേരി ഇനി ഡിജിറ്റൽ വളാഞ്ചേരി നഗരസഭ; അറിയിപ്പുകളും സേവനങ്ങളും മൊബൈൽ ആപ്പിലൂടെ വിരൽതുമ്പിൽ

വളാഞ്ചേരി ഇനി ഡിജിറ്റൽ വളാഞ്ചേരി നഗരസഭ; അറിയിപ്പുകളും സേവനങ്ങളും മൊബൈൽ ആപ്പിലൂടെ വിരൽതുമ്പിൽ

valanchery-gokdirect-app

വളാഞ്ചേരി ഇനി ഡിജിറ്റൽ വളാഞ്ചേരി നഗരസഭ; അറിയിപ്പുകളും സേവനങ്ങളും മൊബൈൽ ആപ്പിലൂടെ വിരൽതുമ്പിൽ

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള തത്സമയ അറിയിപ്പുകളും വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പുകളും ,സേവനങ്ങളും മൊബൈൽ ആപ്പിലൂടെ ഇനി മുതൽ ജനങ്ങളുടെ വിരൽതുമ്പിൽ. GoK Direct എന്ന മൊബൈൽ ആപ്പിലൂടെയാണ് സേവനങ്ങൾ തത്സമയം ജനങ്ങളുടെ കൈകളിൽ എത്തുന്നത്. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും GoK Direct എന്ന് സെർച്ച്‌ ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്യാം.
Ads
GoK Direct ആപ്പിൽ വളാഞ്ചേരി പോസ്റ്റൽ പിൻ കോഡ് ആയ 676552 എന്റർ ചെയ്ത് ജോയിൻ ചെയ്‌താൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ, സുപ്രധാന അറിയിപ്പുകൾ, ജോലി സംബന്ധമായ വിവരങ്ങൾ, കൃഷി ഭവൻ, PHC, അർബൻ PHC, ആയുർവേദ, സിദ്ധ, ഹോമിയോ ആശുപത്രികൾ, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും, മുതലായവ നോട്ടിഫിക്കേഷൻ ആയി വിരൽ തുമ്പിൽ എത്തിക്കുന്ന പദ്ധതി ആണിത്. കേരള സ്റ്റാർട്ടപ് മിഷന്റെ അംഗീകാരമുള്ള ക്യൂകോപ്പി (Qkopy) എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് ഈ നൂതന സാങ്കേതിക പദ്ധതിക്ക് തുടക്കം കുറിച്ചത്.
valanchery-gokdirect-app
ആപ്പ് ലോഞ്ചിങ്ങിന്റെ ഔപചാരിക ഉൽഘാദനം പ്രൊഫ. ആബിദ്‌ ഹുസൈൻ തങ്ങൾ MLA നിർവഹിച്ചു .നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിഎം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപതി ശൈലേഷ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, Q copy MD അരുൺ ,കൗൺസിലർമാരായ തസ്ലീമ നദീർ, കളപ്പുലാൻ സിദ്ധീഖ് ഹാജി, ഈസ മാസ്റ്റർ, ഷിഹാബ് പാറക്കൽ, ഹസീന വി , ആബിദ മൻസൂർ, ശൈലജ കെ.വി, ഷാഹിന റസാഖ്, ഉണ്ണികൃഷ്ണൻ കെ.വി, നൂർജഹാൻ, സാജിത ടീച്ചർ, ഉമ്മു ഹബീബ, ബദരീയ ടീച്ചർ, ആസൂത്രണ സമിതി അംഗങ്ങളായ അസൈനാർ പറശ്ശേരി, ദാവൂദ് മാസ്റ്റർ, സുരേഷ് പാറത്തൊടി, വെസ്റ്റേൺ പ്രഭാകരൻ, മുസ്തഫ മാസ്റ്റർ, നഗരസഭ സെക്രട്ടറി ബി. ഷമീർ മുഹമ്മദ്, വാഹിദ്, മുജീബ് PH മെന്റർമാർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!