HomeNewsCrimeFraudയുവാക്കളെ വശീകരിച്ച് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേർ കൽപകഞ്ചേരിയിൽ അറസ്റ്റിൽ

യുവാക്കളെ വശീകരിച്ച് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേർ കൽപകഞ്ചേരിയിൽ അറസ്റ്റിൽ

muhsina-salim-fraud

യുവാക്കളെ വശീകരിച്ച് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേർ കൽപകഞ്ചേരിയിൽ അറസ്റ്റിൽ

കൽപകഞ്ചേരി: യുവാക്കളെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക ഇരുമ്പുഴി വീട്ടിൽ സലീം (32), ഓമച്ചപ്പുഴ നരക്കടവത്ത് മുഹ്സിന (21) എന്നിവരെയാണ് എസ്ഐ എസ്.കെ.പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്. മുഹ്സിന ഫോൺ വഴി പുരുഷന്മാരുമായി പരിചയത്തിലാകുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് താൻപറയുന്ന സ്ഥലത്തേക്ക് അവരോട് എത്താൻപറയുകയും ചെയ്യും. എത്തിയാൽ ഉടൻ യുവതിയുടെ സംഘത്തിൽപ്പെട്ട യുവാക്കൾ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
Ads
കഴിഞ്ഞദിവസം വൈലത്തൂരിലെ ഓട്ടോഡ്രൈവറാണ് തട്ടിപ്പിൽ കുടുങ്ങിയത്. ഫോൺ മുഖേന പരിചയത്തിലായ ഓട്ടോ ഡ്രൈവറോട് പതിനായിരംരൂപ മുഹ്‌സിന ആവശ്യപ്പെട്ടു. പിന്നീട് വൈലത്തൂർ ടൗണിലെത്തി യുവാവിന്റെ ഓട്ടോയിൽക്കയറി യുവാവിനെ പൊന്മുണ്ടം ബൈപ്പാസ് റോഡിൽ എത്തിച്ചു. ഉടൻ മറ്റൊരു ഓട്ടോയിൽ എത്തിയ യുവതിയുടെ സംഘത്തിൽപ്പെട്ട രണ്ട് യുവാക്കൾ ഇവർക്കരികിലെത്തി അശ്ലീലച്ചുവയോടെ സംസാരിക്കുകയും യുവാവിനെ ചോദ്യംചെയ്യുകയും ചെയ്തു. സംഭവം പുറത്തുപറയുമെന്നും ഫോട്ടോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. പണംനൽകാൻ തയ്യാറാകാതിരുന്ന യുവാവിനെ പോക്സോ കേസിൽ കുടുക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. ചങ്കുവെട്ടിയിൽവെച്ച് ഓട്ടോ തട്ടിയെടുക്കാനും സംഘം ശ്രമിച്ചു. ഇവരുടെ കൈയിൽനിന്ന് രക്ഷപ്പെട്ട യുവാവ് കല്പകഞ്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
bright-academy
സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവർക്കായി അന്വേഷണം വ്യാപിപ്പിക്കുമെന്നും എസ്.ഐ. പറഞ്ഞു. സലീം മുമ്പ് രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ്. പ്രതികളെ തിരൂർ മജിസ്‌ട്രേറ്റിനുമുമ്പിൽ ഹാജരാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!