HomeNewsHealthകൃത്രിമ നിറത്തിന്റെ സാന്നിധ്യം; മലപ്പുറം ജില്ലയിൽ രണ്ട് മുളകുപൊടികൾ നിരോധിച്ചു

കൃത്രിമ നിറത്തിന്റെ സാന്നിധ്യം; മലപ്പുറം ജില്ലയിൽ രണ്ട് മുളകുപൊടികൾ നിരോധിച്ചു

കൃത്രിമ നിറത്തിന്റെ സാന്നിധ്യം; മലപ്പുറം ജില്ലയിൽ രണ്ട് മുളകുപൊടികൾ നിരോധിച്ചു

മലപ്പുറം: അനുവദനീയമല്ലാത്ത കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തനിമ, ചാംസ് എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടികളുടെ വിപണനം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ നിർമാണം, വിതരണം, സംഭരണം, വിപണനം എന്നിവക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ ജി ജയശ്രീ നിരോധമേർപ്പെടുത്തിയത്. ചുങ്കത്തറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എംടിസി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിൻ ഷെയ്ഖ് ഫുഡ് പാർക്കാണ്‌ തനിമ എന്ന ബ്രാന്റിലുള്ള മുളകുപൊടി നിർമിക്കുന്നത്. വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്ട്‌ എന്ന സ്ഥാപനമാണ് ചാംസ് എന്ന മുളകുപൊടി നിർമിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!