HomeNewsAccidentsവട്ടപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു

വട്ടപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു

alto-car-vattappara

വട്ടപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു

വളാഞ്ചേരി : ദേശീയപാത 66 വട്ടപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന ആൾട്ടോ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വിദേശത്തു നിന്നും വരുന്ന സഹോദരനെ സ്വീകരിക്കാനായി ചാവക്കാട് നിന്നും കോഴിക്കോട് വിമാനത്തിലേക്ക് പോകുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. കാറിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. വട്ടപ്പാറ കയറ്റത്തിൽ റോഡിന് സമീപമുള്ള അക്കേഷ്യ മരമാണ് കാറിന് മുകളിലേക്ക് കടപുഴകി വീണത്.
alto-car-vattappara
അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് വച്ചു പിടിപ്പിച്ചതാണ് അക്കേഷ്യ മരങ്ങൾ റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ പലപ്പോഴും റോഡിലേക്ക് മറിഞ്ഞ് അപകടങ്ങൾ തുടർക്കഥയാകാറുണ്ട്. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണ്. അപകടം വരുമ്പോൾ മാത്രമാണ് അധികൃതർ എത്താറ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!