HomeNewsFestivalsരണ്ട് വർഷത്തിന് ശേഷം ആളും ആരവവുമായി തൃശൂർ പൂരം കൊടിയേറി

രണ്ട് വർഷത്തിന് ശേഷം ആളും ആരവവുമായി തൃശൂർ പൂരം കൊടിയേറി

thrissur-pooram-2022-start

രണ്ട് വർഷത്തിന് ശേഷം ആളും ആരവവുമായി തൃശൂർ പൂരം കൊടിയേറി

തൃശൂർ: രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറി. ദേശക്കാരാണ് കൊടിയേറ്റ ചടങ്ങുകൾ നടത്തുന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. സാധാരണയേക്കാൾ 40 ശതമാനം അധികം കാണികളെത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് തൃശൂർ നഗരത്തിലും ക്ഷേത്ര പരിസരത്തും ഒരുക്കുന്നത്.
thrissur-pooram-2022-start
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. രാവിലെ ഒമ്പതിനും പത്തരയ്ക്കും ഇടയിലായിരുന്നു മുഹൂർത്തം. തിരുവമ്പാടിയിൽ 10.30നും 10.55നും ഇടയിൽ കൊടിയേറി. സാധാരണ പന്ത്രണ്ടോടെയാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റച്ചടങ്ങുകൾ നടക്കാറുള്ളത്.
Ads
വൈകിട്ട് മൂന്നിനാണ് പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. വൈകിട്ട് മൂന്നരയോടെ നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളിൽ പൂരപ്പതാകകൾ ഉയർത്തും. നിയന്ത്രണമില്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയംസുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!