HomeNewsCrimeവെട്ടിച്ചിറയിൽ കഞ്ചാവ് പിടികൂടി; കടുങ്ങാത്തുകുണ്ട് സ്വദേശികൾ അറസ്റ്റിൽ

വെട്ടിച്ചിറയിൽ കഞ്ചാവ് പിടികൂടി; കടുങ്ങാത്തുകുണ്ട് സ്വദേശികൾ അറസ്റ്റിൽ

ganja

വെട്ടിച്ചിറയിൽ കഞ്ചാവ് പിടികൂടി; കടുങ്ങാത്തുകുണ്ട് സ്വദേശികൾ അറസ്റ്റിൽ

പുത്തനത്താണി: വെട്ടിച്ചിറയിൽ നിന്നും വിൽപ്പനക്കുള്ള കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി .വെട്ടിച്ചിറയിലെ ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കുന്നതിനിടയിൽ കടുങ്ങാത്തുകുണ്ട് സ്വദേശികളായ മുഹമ്മദ് കുട്ടി മകൻ സുഹൈൽ (23) ബീരാൻ കുട്ടി മകൻ മുബിനുൽ ഹഖ് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1200gm കഞ്ചാവും പായ്ക്കിംഗ് കവറുകളും ത്രാസും കണ്ടെടുത്തു.
ganja
നിരവധി മോഷണ കഞ്ചാവ് കേസുകളിലും പ്രതിയാണ് മുബീനുൽ ഹഖ്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് 500 രൂപയുടെയും 3oo രൂപയുടെയും ചെറിയ പായ്ക്കറ്റുകളിലാക്കി വിൽക്കുകയാണ് പതിവ്. പുത്തനത്താണിയിലും പരിസരങ്ങളിലെയും നിരവധി സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഇവരിൽ നിന്നും കഞ്ചാവ് വാങ്ങിച്ച് ഉപയോഗിക്കുന്നുണ്ടെന്നും അത്തരത്തിൽ കഞ്ചാവ് ആവശ്യപ്പെട്ടു കൊണ്ട് നിരവധി ഫോൺ കോളുകൾ ഇവരുടെ ഫോണിലേക്കു വന്നതായും എക്സൈസ് ഇൻസ് പെക്ടർ രാജേഷ് ജോൺ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിൽ ചെറുകിട കഞ്ചാവ് വിൽപ്പനക്കാരനായ കടുങ്ങാത്തുകുണ്ട് മുഹമ്മദ് കുട്ടി മകൻ റിയാസ് ( 25 ) എന്നയാളെ 60 gm കഞ്ചാവുമായി പിടികൂടി.
പ്രതികളെ തിരൂർ ഫസ്റ്റ്വ ക്ലാസ്സ് കോടതിയിലും വടകര NDPS കോടതിയിലുമായി ഹാജരാക്കി റിമാന്റ് ചെയ്തു. പുത്തനത്താണി കോട്ടക്കൽ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും കൂടുതലാണെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു.പ്രിവന്റീവ് ഓഫീസർമാരായ സുനിൽ S.G, ലതീഷ് P, സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ, ഷിബു ശങ്കർ, മനോജൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!