HomeNewsPoliticsസീതി സാഹിബ് അക്കാദമിയ പാഠശാലയുടെ മൂന്നാമത് എഡിഷൻ എടയൂർ പഞ്ചായത്തിൽ നടന്നു

സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ മൂന്നാമത് എഡിഷൻ എടയൂർ പഞ്ചായത്തിൽ നടന്നു

seethi-sahib-class-edayur

സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ മൂന്നാമത് എഡിഷൻ എടയൂർ പഞ്ചായത്തിൽ നടന്നു

എടയൂർ :മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് തലങ്ങളിൽ നടത്തി വരുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ മൂന്നാമത് എഡിഷൻ എടയൂർ പഞ്ചായത്തിൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പാഠശാലയുടെ മൂന്നാംഘട്ട പരിപാടിയുടെ ഉദ്ഘാടനം ബേങ്കുംപടി SVALP സ്കൂളിൽ വെച്ച് പഞ്ചായത്ത് മുസ്‌ലീം ലീഗ് ട്രഷറർ പി.ഷരീഫ് മാസ്റ്റർ നിർവഹിച്ചു. അൻവർ എം.കെ സ്വാഗതവും, പ്രസിഡൻ്റ് റിയാസ് വി.പി അദ്ധ്യക്ഷനുമായി.ആഷിഖ് കെ.പി.ഖിറാഅത്തും ബഷീർ.കെ നന്ദിയും രേഖപ്പെടുത്തി.വാർഡുകളിൽ നിന്നും പ്രത്യേകം രജിസ്റ്റർ ചെയ്യപ്പെട്ട പ്രതിനിധികളെ പഠിതാക്കളായി ഉൾപ്പെടുത്തി രണ്ടുവിഷയങ്ങളിലായി ക്ലാസ്സുകൾ സംഘടിപ്പിച്ചാണ് പാഠശാലകൾ നടത്തി വരുന്നത്. “ദേശീയ രാഷ്ട്രീയവും മുസ്ലീം ലീഗും”എന്ന വിഷയത്തിൽ എൻ.കെ.ഹഫ്സൽ റഹ്മാനും “തീവ്രവാദം,ഭീകരവാദം,ഫാസിസം” എന്ന വിഷയത്തിൽ ഫൈസൽ വാഫി കാടാമ്പുഴയും ക്ലാസ്സെടുത്തു.എൻ.ടി. ശിഹാബ്,മുനീർ.സി.സി,ലത്തീഫ് മുത്തു,ഹാരിസ് എൻ.ടി,റഫീഖ്‌ എം,ഹാരിസ് പി.ടി,കബീർ.സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!