HomeNewsDevelopmentsകഞ്ഞിപ്പുര-മൂടാൽ ബൈപാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കഞ്ഞിപ്പുര-മൂടാൽ ബൈപാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

kanjippura-moodal-bypass

കഞ്ഞിപ്പുര-മൂടാൽ ബൈപാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമ്മാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കാർത്തല ചുങ്കത്ത് വെച്ച് നടന്ന ചടങ്ങിൽഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇസ്മയിൽ , പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ വിശ്വപ്രകാശ്, എക്സിക്യുട്ടീവ് എഞ്ചിനീയർ എ പി എം അഷ്റഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
 6 കിലോമീറ്റർ ദൂരത്തിൽ 15 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണത്തിന്സ്ഥ ലമേറ്റെടുത്തിട്ടുള്ളത്. 11.34 കോടി രൂപ (11344792 രൂപ) ചെലവിൽ റോഡ് നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിക്കുന്നത്. ബൈപ്പാസ് നിർമ്മാണത്തിനായി ആവശ്യമുള്ള 7.1262 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. 2012 ൽ മരാമത്ത് പ്രവൃത്തികൾക്കായി അനുവദിച്ച ഫണ്ടിൽ  (15 കോടി ) നിന്നും 13.42 കോടി രൂപയ്ക്ക(134283000 )സാങ്കേതികാനുമതി പുതുക്കി നൽകിയാണ് ഇപ്പോൾ 11.34 കോടിയുടെ മരാമത്ത് പ്രവൃത്തികളാണ് നടക്കുന്നത്.  15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ള റോഡിൽ അലൈൻമെൻ്റ് ശരിയാക്കിയും കയറ്റിറക്കം തീർത്തും സംരക്ഷണഭിത്തിയും ഓവ് ചാലുകളും നിർമ്മിച്ചും ഏഴ് മീറ്റർ വീതിയിൽ ഉപരിതലം ടാറിംഗ് നടത്തി ബൈപ്പാസ്  ഗതാഗത യോഗ്യമാക്കുന്നതാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!