HomeNewsPublic Issueമാലിന്യകൂമ്പാരത്തിന് നടുവിൽ തുറന്ന് കിടക്കുന്ന കിണർ; അശങ്കയിൽ 15000ലേറെ കുടുംബങ്ങൾ

മാലിന്യകൂമ്പാരത്തിന് നടുവിൽ തുറന്ന് കിടക്കുന്ന കിണർ; അശങ്കയിൽ 15000ലേറെ കുടുംബങ്ങൾ

tirunavaya-water-project

മാലിന്യകൂമ്പാരത്തിന് നടുവിൽ തുറന്ന് കിടക്കുന്ന കിണർ; അശങ്കയിൽ 15000ലേറെ കുടുംബങ്ങൾ

ത​വ​നൂ​ർ​:​ ​എ​ട്ടു​മാ​സ​ത്തോ​ള​മാ​യി​ ​തി​രു​നാ​വാ​യ​ ​ത്വ​രി​ത​ ​ഗ്രാ​മീ​ണ​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പു​ഴ​യി​ൽ​ ​സ്ഥാ​പി​ച്ച​ ​കി​ണ​ർ​ ​തു​റ​ന്നു​കി​ട​ക്കു​ന്നു.​ ​പ്ര​ള​യ​ ​സ​മ​യ​ത്ത് ​തി​രു​നാ​വാ​യ​ ​പ​മ്പ് ​ഹൗ​സി​ന്റെ​ ​സ​മീ​പ​ത്തു​ള്ള​ ​കി​ണ​റി​ന്റെ​ ​ര​ണ്ട് ​സ്ളാ​ബു​ക​ൾ​ ​ത​ക​ർ​ന്നി​രു​ന്നു.​ ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​സ്ളാ​ബ് ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​അ​ധി​കൃ​ത​ർ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​നി​ല​വി​ൽ​ ​പു​ഴ​യി​ൽ​ ​നാ​മ​മാ​ത്ര​മാ​യ​ ​വെ​ള്ള​മേ​യു​ള്ളു​വെ​ങ്കി​ലും​ ​കി​ണ​റി​ന് ​സ​മീ​പം​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ​ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്.​ ​മാ​ത്ര​മ​ല്ല,​ ​മ​ഴ​പെ​യ്താ​ൽ​ ​പു​ഴ​യി​ലെ​ ​വെ​ള്ളം​ ​കി​ണ​റി​നെ​ ​മൂ​ടും.​ ​അ​ഞ്ചു​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ 15,000​ത്തി​ലേ​റെ​ ​കു​ടും​ബ​ങ്ങ​ൾ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ക്കാ​ണ് ​ഈ​ ​ദു​ര​വ​സ്ഥ.​ ​കി​ണ​റി​ൽ​ ​നി​ന്ന് ​പ​മ്പു​ ​ചെ​യ്യു​ന്ന​ ​വെ​ള്ളം​ ​ശു​ദ്ധീ​ക​രി​ക്കാ​തെ​യാ​ണ് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.
tirunavaya-water-project
കാ​ല​പ്പ​ഴ​ക്കം​ ​കാ​ര​ണം​ ​ദ്ര​വി​ച്ച​ ​സ്ളാ​ബു​ക​ൾ​ ​പ്ര​ള​യം​ ​വ​ന്ന​പ്പോ​ൾ​ ​ഒ​ലി​ച്ചു​പോ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പു​ഴ​വെ​ള്ളം​ ​കൂ​ടി​ക്ക​ല​ർ​ന്ന​ ​നി​ല​യി​ലാ​ണ് ​കി​ണ​റി​ൽ​ ​നി​ന്ന് ​വെ​ള്ളം​ ​വി​ത​ര​ണം​ ​ചെ​യ്തി​രു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​പു​ഴ​യി​ൽ​ ​വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ​ ​പു​ഴ​വെ​ള്ളം​ ​കി​ണ​റി​ൽ​ ​നേ​രി​ട്ട് ​ക​ല​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​കി​ണ​റു​ള്ള​ ​പ്ര​ദേ​ശം​ ​മാ​ലി​ന്യം​ ​നി​റ​ഞ്ഞ് ​നി​ൽ​ക്കു​ക​യാ​ണ്.​ ​ഇ​ത് ​മ​ലി​നീ​ക​ര​ണ​ ​ഭീ​ഷ​ണി​ ​ഉ​യ​ർ​ത്തു​ന്നു​ണ്ട്.​ ​മാ​ത്ര​മ​ല്ല,​ ​മ​ഴ​ക്കാ​ലം​ ​തു​ട​ങ്ങി​യാ​ൽ​ ​പു​ഴ​യി​ൽ​ ​വെ​ള്ളം​ ​കൂ​ടി​ ​പു​ഴ​വെ​ള്ള​വു​മാ​യി​ ​നേ​രി​ട്ട് ​കൂ​ടി​ക്ക​ല​രും.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​കോ​ള​റ​ ​പി​ടി​മു​റു​ക്കി​യ​ ​പ്ര​ദേ​ശ​മാ​ണ് ​കു​റ്റി​പ്പു​റം.​ ​കി​ണ​റു​ക​ളി​ലെ​ ​വെ​ള്ള​ത്തി​ൽ​ ​കോ​ള​റ​ ​ബാ​ക്ടീ​രി​യ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​കോ​ള​റ​ ​ബാ​ധി​ച്ച് ​ഏ​താ​നും​ ​മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.​ ​തി​രു​നാ​വാ​യ,​ ​ക​ൽ​പ്പ​ക​ഞ്ചേ​രി,​ ​വ​ള​വ​ന്നൂ​ർ,​ ​മാ​റാ​ക്ക​ര,​ ​ആ​ത​വ​നാ​ട് ​തു​ട​ങ്ങി​യ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ജ​ന​ങ്ങ​ളാ​ണ് ​തി​രു​നാ​വാ​യ​ ​പ​ദ്ധ​തി​യെ​ ​ആ​ശ്ര​യി​ക്കു​ന്ന​ത്.​ ​സ്ലാ​ബ് ​ന​ന്നാ​ക്കാ​തെ​ ​കി​ട​ക്കു​ന്ന​തി​നാ​ൽ​ ​ഇ​വി​ട​ത്തെ​ ​കു​ടും​ബ​ങ്ങ​ൾ​ ​വ​ള​രെ​ ​ആ​ശ​ങ്ക​യി​ലാ​ണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!