HomeNewsLaw & Orderവളാഞ്ചേരി പീഡനം: കുട്ടിയെ ഉപാധികളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു

വളാഞ്ചേരി പീഡനം: കുട്ടിയെ ഉപാധികളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു

pocso

വളാഞ്ചേരി പീഡനം: കുട്ടിയെ ഉപാധികളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു

മഞ്ചേരി: വളാഞ്ചേരി പീഡനക്കേസിലെ ഇരയായ കുട്ടിയെ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ഉപാധികളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. രക്ഷിതാക്കൾ നൽകിയ അപേക്ഷയും കുട്ടിയുടെ താത്‌പര്യവും പരിഗണിച്ചാണ് സി. ഡബ്ല്യൂസിയുടെ തീരുമാനം. അഞ്ച് ഉപാധികളോടെയാണ് രക്ഷിതാക്കൾക്കൊപ്പം വിട്ടത്.
pocso
കുട്ടിയോ രക്ഷിതാക്കളോ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കരുത്, സ്കൂളിൽ ചേർത്തണം, കുട്ടിക്ക് ആവശ്യമെങ്കിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ചുമതലയുള്ള സ്പെഷ്യൽ പോലീസ് ജുവനൽ യൂണിറ്റിലെ ഡി.വൈ.എസ്.പി. സംരക്ഷണം നൽകണം, കുട്ടി ഭീഷണിയോ സമ്മർദമോ നേരിട്ടാൽ ഡി.വൈ.എസ്.പി. റിപ്പോർട്ട് നൽകണം, ഏതെങ്കിലും ഒരു നിർദേശം ലംഘിക്കപ്പെട്ടാൽ കുട്ടിയെ വീണ്ടും മഞ്ചേരിയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇവയാണ് നിബന്ധനകൾ.
pocso
അതേ സമയം കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ചൈൽഡ് ലൈൻ പരാതി നൽകിയ സാഹചര്യത്തിൽ കുട്ടിയെ സംരക്ഷണകേന്ദ്രത്തിൽനിന്ന്‌ മാറ്റുന്നതിൽ ദുരൂഹതയുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന വളാഞ്ചേരി പോലീസിൽ വിശ്വാസമില്ലെന്ന് കുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സിറ്റിങ്ങിൽ മൊഴി നൽകി. ഇക്കാര്യം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതോടെ കുട്ടിയുടെ സംരക്ഷണച്ചുമതല സ്പെഷ്യൽ പോലീസ് ജുവനൽ യൂണിറ്റിലെ ഡി.വൈ.എസ്.പിക്ക് കൈമാറിയതായി സി.ഡബ്ല്യു.സി. ചെയർമാൻ ഷാജേശ് ഭാസ്കർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!