HomeNewsGeneralമലപ്പുറം ദേശീയപാത വികസനം; രണ്ടാം ദിന​ സർവേ തുടങ്ങി

മലപ്പുറം ദേശീയപാത വികസനം; രണ്ടാം ദിന​ സർവേ തുടങ്ങി

survey-kuttippuram

മലപ്പുറം ദേശീയപാത വികസനം; രണ്ടാം ദിന​ സർവേ തുടങ്ങി

കുറ്റിപ്പുറം: ദേശീയ പാത സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വെ നടപടികൾ മന്ദഗതിയിൽ. രണ്ടാം ദിവസം സമരക്കാരാരും എത്താതിരുന്നിട്ടും ഒച്ചിഴയും വേഗത്തിലാണു കല്ല് നാട്ടൽ നടക്കുന്നത്. കുറ്റിപ്പുറം ഹൈവെ ജങ്​ഷന്‍ മുതല്‍ റെയില്‍വെ പാലം വരെയുള്ള 400 മീറ്റര്‍ ദൂരമായിരുന്നു തിങ്കളാഴ്ച കല്ല് നാട്ടിയത്.

തിരൂര്‍ ഡി.വൈ.എസ്.പി യുടെ കീഴില്‍ ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള എസ്.ഐ മാരടക്കം നൂറ് കണക്കിന് പൊലീസുകാരും ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ അരുണി​​​​​​​​​െൻറ നേതൃത്വത്തില്‍ റനവ്യു സംഘവും സ്ഥലത്തുണ്ടെങ്കിലും ദേശീയപാതയില്‍ നിന്ന് ആറ് പേര്‍ അടങ്ങുന്ന ഒരു യൂണിറ്റ് മാത്രമാണ് സര്‍വ്വേക്കുള്ളത്.survey-kuttippuram

ഒരു വശത്തെ സ്ഥലം  അളന്ന് തിട്ടപ്പെടുത്തി കല്ല് നാട്ടി വരുമ്പോഴേക്കും  മണിക്കൂറുകൾ കഴിയുന്നുണ്ട്. എറണാകുളത്ത്​ നിന്ന് രണ്ടാമത്തെ യൂണിറ്റ് ചൊവ്വാഴ്ച ഉച്ചയൊടെ എത്തുമെന്നാണു അധികൃതർ പറയുന്നത്. ഓരോ ദിവസവും നാലു കിലോമീറ്റർ  സർവ്വെ നടത്തി കല്ലിടണമെന്നാണ്​നിർദേശം. എന്നാൽ തിങ്കളാഴ്ച 400 മീറ്റർ മാത്രമാണു പൂർത്തിയാക്കാനായത്. ചൊവ്വഴ്ച് 8 മണിക്ക് തുടങ്ങിയ സർവ്വെ ഒരു മണിയോട് കൂടി അവസാനിക്കും. ഒരു കിലോമീറ്റർ ദൂരം പോലും ഇന്ന്​ പൂർത്തിയാക്കാനകില്ലെന്നാണ്​ സൂചന.

പോലീസ് നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെയാണ് പ്രതിഷേധവുമായി ഇരകളെത്താത്തത്. മുഖ്യധാര പാര്‍ട്ടികളൊന്നും രംഗത്തില്ലാത്തതും സമരം നിര്‍വ്വീര്യമാകാന്‍ കാരണമായി. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സമരമുഖത്തുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരായ മൂന്ന് പേരെ തിങ്കളാഴ്ച കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!