HomeNewsGeneralദേശീയപാത വികസനത്തിനുള്ള സർവെ തിങ്കളാഴ്ച കുറ്റിപ്പുറത്ത് ആരംഭിക്കും

ദേശീയപാത വികസനത്തിനുള്ള സർവെ തിങ്കളാഴ്ച കുറ്റിപ്പുറത്ത് ആരംഭിക്കും

amit meena

ദേശീയപാത വികസനത്തിനുള്ള സർവെ തിങ്കളാഴ്ച കുറ്റിപ്പുറത്ത് ആരംഭിക്കും

കുറ്റിപ്പുറം: ജില്ലയിൽ ദേശീയപാത വികസനത്തിനുള്ള സർവെ തിങ്കളാഴ്ച കുറ്റിപ്പുറത്ത് ആരംഭിക്കും. ഹൈവേ വീതികൂട്ടുന്ന പ്രവൃത്തി നവംബറിൽ തുടങ്ങും. ഭൂമിയേറ്റെടുക്കുന്നതിനുമുമ്പ് സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ ആക്ഷേപംകേൾക്കുമെന്ന് കലക്ടർ അമിത്മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിനുമുമ്പ് നിലവിലെ നിയമമനുസരിച്ച് കൂടിയ നഷ്ടപരിഹാരം നൽകുമെന്ന് എംഎൽഎമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ  കലക്ടർ അറിയിച്ചു. ഇതുസംബന്ധിച്ച വസ്തുതകൾ ഭൂവുടമകളെ പഞ്ചായത്തുതലത്തിൽ യോഗംചേർന്ന് ബോധ്യപ്പെടുത്തും.

ത്രി എ വിജ്ഞാപന പ്രകാരം നോട്ടിഫൈ ചെയ്ത സർവെ നമ്പറിലുള്ള കുറ്റിപ്പുറം പഞ്ചായത്തിലെ ഭൂവുടമകളുടെ യോഗം ഞായറാഴ്ച പകൽ രണ്ടിന് കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിൽ ചേരും. വിജ്ഞാപനം ചെയ്ത സർവെ നമ്പറിലെ ഭൂവുടമയാണെന്ന് തെളിയിക്കുന്നതിന് നികുതി രശീതി ഉൾപ്പെടെ രേഖകളുമായി വരുന്നവരെ മാത്രമെ യോഗത്തിൽ പ്രവേശിപ്പിക്കൂ. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ പരാതി നൽകണമെന്ന പ്രചാരണം ശരിയല്ല. ഭൂമി, വീട്, കെട്ടിടം, കൃഷി, വൃക്ഷങ്ങൾ എന്നിവ റോഡ് വികസനത്തിനായി വിട്ടുനൽകുന്ന എല്ലാവർക്കും അർഹമായ നഷ്ടപരിഹാരം ലഭിക്കും.amit meena
2018 നവംബറിൽ ഹൈവേ വീതികൂട്ടുന്ന പ്രവൃത്തി തുടങ്ങുന്നതിനുള്ള സമയക്രമമാണ് ഇപ്പോഴുള്ളത്. നാല് താലൂക്കിലെ 24 വില്ലേജുകളിലായി 76.6 കിലോമീറ്റർ ദൂരമാണ് സർവെ ചെയ്ത് അതിർകല്ലുകൾ സ്ഥാപിക്കേണ്ടത്. റോഡിന്റെ രണ്ട് വശങ്ങൾ കൂടി പരിഗണിക്കുമ്പോൾ 153.2 കി.മീറ്റർ ദൂരമുണ്ടാവും. ഇതിനായി 243.9 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഒരുദിവസം മൂന്ന് കി.മീറ്റർ സർവെ നടത്തി ഏപ്രിൽ 30‐നകം നടപടി പൂർത്തിയാക്കും. അതിനുശേഷമേ ഏറ്റെടുക്കുന്ന ഭൂമിയും കെട്ടിടങ്ങളും സംബന്ധിച്ച പൂർണ വിവരമാകൂ. സർവെക്കായി 15 പ്രത്യേക ടീം ഉണ്ടാകും.

മൂന്ന് എ വിജ്ഞാപന പ്രകാരം ഏതെങ്കിലും ഭൂവുടമക്ക് പരാതിയുണ്ടെങ്കിൽ ഏപ്രിൽ മൂന്നിനകം ഡെപ്യൂട്ടി കലക്ടർ (എൽഎ) എൻഎച്ചിന് നൽകണം. ഒരുമാസത്തിനകം പരാതി തീർപ്പാക്കും.  വീടുകളും കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്നവർക്ക് ഇപ്പോൾ അതുപോലെ ഒരു കെട്ടിടം നിർമിക്കുന്നതിനുള്ള തുക നഷ്ടപരിഹാരമായി ലഭിക്കും.
nh 66
നിർമിതികളുടെ മൂല്യം പൊതുമരാമത്ത് കെട്ടിടവിഭാഗവും കാർഷിക വിളകളുടേത് കൃഷിവകുപ്പും വൃക്ഷങ്ങളുടേത് സോഷ്യൽ ഫോറസ്ട്രിയും ഭൂമിയുടേത് ലാന്റ് അക്വിസിഷൻ കോംപീറ്റന്റ് അതോറിറ്റിയും കണക്കാക്കും.   മണിക്കൂറിൽ 100 കി.മീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന വിധമാണ് റോഡിന്റെ ഘടന.  ദേശീയപാതയിലെ അപകടങ്ങൾ കുറയ്ക്കുന്ന തരത്തിലുള്ളതാണ് റോഡിന്റെ രൂപകൽപന. വർധിച്ചുവരുന്ന വാഹനപ്പെരുപ്പവും റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് സംസ്ഥാനത്തെ റോഡുകളുടെ വികസനം. ഇതുമായി ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന്  കലക്ടർ അഭ്യർഥിച്ചു.എംഎൽഎമാരായ കെ എൻ എ ഖാദർ, പി കെ  അബ്ദുറബ്ബ്, ആബിദ് ഹുസൈൻ തങ്ങൾ, പി  അബ്ദുൽ ഹമീദ്, ടി വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. എൻഎച്ച് (എൽഎ) ഡെപ്യൂട്ടി കലക്ടർ ജെ ഒ അരുൺ പദ്ധതി വിശദീകരിച്ചു. amit meena


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!