HomeNewsInitiativesസ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കി വെണ്ടല്ലൂരിലെ വിദ്യാർഥികൾ

സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കി വെണ്ടല്ലൂരിലെ വിദ്യാർഥികൾ

സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കി വെണ്ടല്ലൂരിലെ വിദ്യാർഥികൾ

വെണ്ടല്ലൂർ വി.പി.എ.യു.പി അറബി ക്ലബ്ബിന്റെയും, ദേശീയ ഹരിതസേനയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച “പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയവും പരിസരവും” പദ്ധതി വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും മാതൃകയും പഠനാർഹവുമായി മാറി.
vendallur
വേസ്റ്റ് പ്ലാസ്റ്റിക്കുകൾ വരും തലമുറക്കും സമൂഹത്തിനും വരുത്തുന്ന ദുരന്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും പ്ലാസ്റ്റിക്ക് നിർമാർജ്ജന പ്രതിജ്ഞയും ശേഷം വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ് ലീഡർമാരുടെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി വേസ്റ്റ് പ്ലാസ്റ്റിക്കുകൾ പെറുക്കിയെടുത്ത് സ്കൂളും പരിസരവും ശുചീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികൾ തന്നെ നേരിട്ടിറങ്ങി കാണിച്ച മാതൃക പ്രശംസനീയമായി മാറി. ഇതിന്റെ തുടർ പ്രവർത്തനങ്ങൾക്കായുള്ള വാർഷിക പദ്ധതികൾക്കും വിദ്യാർത്ഥികൾ രൂപരേഖ തയ്യാറാക്കുകയും ചെയ്തു.. ഇതിന്റെ ഭാഗമായി ശുചിത്വ മേഖലകളെന്ന പേരിൽ രൂപം കൊടുത്ത സ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് വേസ്റ്റുകൾ നിക്ഷേപിക്കാനായി വേസ്റ്റ് ബോക്ക് സുകൾ സ്ഥാപിക്കാനും വിദ്യാലയത്തിനകത്തേക്ക് പ്ലാസ്റ്റിക്ക് വേസ്റ്ററുകൾ കൊണ്ടുവരുന്നതിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ ബോധവൽക്കരണ ക്ലാസുകളും ജാഗ്രതാ സമിതികളും രൂപീകരിക്കാനും തീരുമാനിച്ചു.

ക്ലബ്ബ് കോഓർഡിനേറ്റർ ഫാത്തിമ ഷിഫാന എ.വി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം ഹരിതവൽക്കരണത്തിന്റെ ഭാഗമായി ഫല വൃക്ഷ തൈ നടുകയും ചെയതു. ഇഖ്തിഷാം, മുഹമ്മദ് ഷരീഫ്, നിഹാൽ, നഷ്വ, അനൂദ, മുർഷിദ മുബാറക്ക്, ഹിബഷറിൻ, ദിൽറൂബ, അഫ്റീന കെ, ഫാത്തിമ ഹിബ കെ, സന യു.പി, ഫാത്തിമ മിന്ന എന്നിവരോടൊപ്പം അദ്ധ്യാപകരായ ബാവ കാളിയത്ത്, ഹാജറുമ്മ.പി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!