HomeNewsInitiativesShelterACT പുനർജ്ജനി പദ്ധതി പ്രകാരമുള്ള ആദ്യ വീടിന്റെ കുറ്റിയടി നടന്നു

ACT പുനർജ്ജനി പദ്ധതി പ്രകാരമുള്ള ആദ്യ വീടിന്റെ കുറ്റിയടി നടന്നു

act-house

ACT പുനർജ്ജനി പദ്ധതി പ്രകാരമുള്ള ആദ്യ വീടിന്റെ കുറ്റിയടി നടന്നു

ACT (അസോസിയേഷൻ ഓഫ്‌ കമ്പ്യൂട്ടർ ടീച്ചേഴ്സ്‌, മലപ്പുറം) പുനർജ്ജനി പദ്ധതി പ്രകാരമുള്ള ആദ്യ വീടിന്റെ കുറ്റിയടി ഇന്ന് നിലമ്പൂർ ചാലിയാർ പഞ്ചായത്ത്‌ അകമ്പാടം മൈലാടിയിൽ നടന്നു. പ്രളയത്തിൽ വീട്‌ തകർന്ന, പാറപ്പുറവൻ അബ്ദുൾ നാസറിന്റേയും സബ്നയുടേയും മക്കളായ ജി.എച്ച്‌.എച്ച്‌.എസ്‌ എരഞ്ഞിമങ്ങാട്‌ സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി ഫിദ നിർമ്മല എച്ച്‌.എച്ച്‌.എസ്‌ എരുമമുണ്ട സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി ഹന്ന എന്നിവർക്കാണ്‌ ACT പുനർജ്ജനി പദ്ധതി പ്രകാരമുള്ള ആദ്യ വീട്‌ ഒരുങ്ങുന്നത്‌. നൂഹ അവരുടെ അനിയത്തി . 6 മാസത്തിനുള്ളിൽ വീട്‌ നിർമ്മാണം പൂർത്തിയാകുമെന്ന് ACT ഭാരവാഹികൾ അറിയിച്ചു.
act-house
ചടങ്ങിനോടനുബന്ധിച്ച്‌ പ്രാർത്ഥനയും, മധുരം വിതരണം ചെയ്യലും ഉണ്ടായി. പ്രാർത്ഥനക്ക്‌ ഉസ്താദ്‌ അബ്ദുൽ റസാഖ് നേതൃത്വം നൽകി ചടങ്ങിന്‌ ആക്റ്റ്‌ പ്രസിഡന്റ്‌ അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകാന്ത്‌ കെ സ്വാഗതം പറഞ്ഞു. ട്രഷറർ അബ്ദുൾ അസീസ്‌ കെ. പി നന്ദി പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ടി ഉസ്മാൻ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷീന ആനപ്പാൻ ഗ്രാമ പഞ്ചായത്ത്‌ അംഗം ബിന്ദു സുരേഷ്, ജി.എച്ച്‌.എച്ച്‌.എസ്‌ എരഞ്ഞിമങ്ങാട് പ്രിൻസിപ്പാൾ റോസമ്മ ജോൺ, അസോസിയേഷൻ ഭാരവാഹികളായ വിജു, മുഹമ്മദ്‌ അഷ്‌റഫ്‌, നൗഷാദ്‌ റഹീം, സുനില, നിമേഷ്‌, ബിജു കുമാർ, ശ്രീജിത്‌, ബോസ്‌, സന്ദീപ്‌ എന്നിവർ സംസാരിച്ചു. ഹയർ സെക്കണ്ടറീ അധ്യാപകൻ കൂടിയായ വിജുമാഷ്‌ പ്ലാൻ തയ്യാറാക്കി, എഞ്ചിനീയർ ആഷിക്ക്‌, കോൺട്രാക്റ്റർ ദുരെ, നിർമ്മല ഹയർ സെക്കണ്ടറി അധ്യാപകരായ സണ്ണി എംപി, ജോൺസൻ വി പി, ബിജു പോൾ എ.പി. എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!