വട്ടപ്പാറയിൽ പൊലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കും
വട്ടപ്പാറ വളവിലെ റോഡപകടങ്ങൾ ഒഴിവാക്കുന്നതിനു നേരത്തേ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാൻ നടപടിയെടുക്കുമെന്ന് കലക്‌ടർ അമിത് മീണ പറഞ്ഞു. റോഡരികിലെ മുഴുവൻ പരസ്യബോർഡുകളും നീക്കംചെയ്യാനും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും റോഡ് സേഫ്‌റ്റി യോഗത്തിൽ കലക്‌ടർ നിർദേശം നൽകി.
വട്ടപ്പാറയിൽ പരസ്യബോർഡുകൾ നീക്കംചെയ്യാനും പുതുത് സ്ഥാപിക്കുന്നതു തടയാനും തഹസിൽദാറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും തീരുമാനമായി. ആർടിഒ കെ.സി.മാണി, ആംഡ് റിസർവ് അസിസ്റ്റന്റ് കമ്മിഷണർ ഡാൽവിൻ സുനേഷ്, റോഡ് ആക്സിഡന്റ് ആക്‌ഷൻ ഫോറം പ്രസിഡന്റ് കെ.എം.അബ്‌ദു എന്നിവർ പങ്കെടുത്തു.
