HomeNewsAgricultureകർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് പൂക്കാട്ടിരിയിൽ തുടക്കമായി

കർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് പൂക്കാട്ടിരിയിൽ തുടക്കമായി

pookattiri-paddy-seed

കർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് പൂക്കാട്ടിരിയിൽ തുടക്കമായി

എടയൂർ: പൂക്കാട്ടിരി പാടശേഖരത്തിൻ്റെ സംരക്ഷണവും പ്രദേശത്തെ ജലസംരക്ഷണവും ഉറപ്പുവരുത്തുക എന്ന ഉദ്യേശത്തിൽ കർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് തുടക്കമായി. എടയൂർ പൂക്കാട്ടിരി പാടശേഖരത്തിലെ ഏകദേശം 70 ഏക്കർ സ്ഥലത്ത് 3 പതിറ്റാണ്ടി ലേറെയായി നടന്നു വന്നിരുന്ന വിത കൃഷിയിൽ നിന്നും മാറി മുഴുവൻ കർഷകരുടെയും കൂട്ടായ്മയുണ്ടാക്കി പാടം മുഴുവൻ ഞാറിട്ടു പറിച്ചു നടുന്ന രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. പാടശേഖരത്തിന്റെ സംരക്ഷണവും പ്രദേശത്തെ ജല സംരക്ഷണവും കൂടി ലക്ഷ്യം വെക്കുന്നതാണ് ഈ പദ്ധതി. പാടത്ത് വിത്തിട്ടു കൊണ്ട് ഇന്ന് തുടക്കം കുറിച്ചു. പൂക്കാട്ടിരിയിലെ പ്രധാന നെൽകൃഷിക്കാരായ റഷീദ് കിഴിശ്ശേരി, കലമ്പൻ മാനുട്ടി, മുഹമ്മദ് ബാവ, മാനുട്ടി പുറമണ്ണൂർ, റസാഖ്, നാരായണൻ കുട്ടി, തുരുമ്പത്ത് കുഞ്ഞിപ്പ, അലവി, രാജൻ, ഉണ്ണീൻകുട്ടി, കുഞ്ഞുട്ടി, ഏനി മുതലായവർ ഞാറിടൽ ഉത്സവത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!