HomeNewsInitiativesReliefദുരന്തഭൂമിയിൽ സേവനസന്നദ്ധരായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ

ദുരന്തഭൂമിയിൽ സേവനസന്നദ്ധരായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ

kmct-nss

ദുരന്തഭൂമിയിൽ സേവനസന്നദ്ധരായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ

കുറ്റിപ്പുറം : പ്രളയം കവർന്നെടുത്ത പ്രദേശങ്ങളിൽ ഒരാഴ്ചക്കാലമായി അവശ്യസേവനങ്ങളുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ ശ്രദ്ധേയരായി. ‘നിങ്ങൾ വിളിക്കൂ, ഞങ്ങളുണ്ട് വിളിപ്പാടകലെ’ എന്ന മുദ്രാവാക്യവുമായി ഇറങ്ങിത്തിരിച്ച 50 ഓളം വിദ്യാർത്ഥികളാണ് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോളേജിൽ പ്രവർത്തിച്ച കളക്ഷൻ പോയിന്റ് വഴി വിപുലമാർന്ന റിലീഫ് പരിപാടികൾക്ക് നേതൃത്വം നൽകാനായി.
kmct-nss
വീട് ശുചീകരണം, കിണർജല പരിശോധന, ക്ലോറിനേഷൻ, ഭക്ഷണകിറ്റ് വിതരണം, പ്രതിരോധ മരുന്ന് വിതരണം, കേടുപാടായ ഉപകരണങ്ങളുടെ നവീകരണം, വസ്ത്ര വിതരണം, വിദ്യാർത്ഥികൾക്കുള്ള പഠനോപകാരണങ്ങളുടെ വിതരണം തുടങ്ങീ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ നടത്തിവരുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിലെ സർവ്വേ, വായനാടിനൊരു വീട്, ക്യാമ്പുകളിൽ അവശേഷിക്കുന്നവർക്കായുള്ള ആർട്ട് തെറാപ്പി തുടങ്ങിയ പദ്ധതികൾക്കുള്ള അണിയറ ഒരുക്കങ്ങളിലാണ് നിലവിൽ വിദ്യാർത്ഥികൾ. പ്രിൻസിപ്പൽ ഇൻചാർജ് ടി ശാഹുൽ അമീർ, പ്രോഗ്രാം ഓഫീസർമാരായ ടിപി ജാസിർ, താരിഖ് അൻവർ, സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ പ്രജീഷ് സിവി, രാഹുൽ കെ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!