HomeNewsRelationshipകുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസിലെ യുവാവും യുവതിയും കോടതിയില്‍ ഒന്നിച്ചു

കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസിലെ യുവാവും യുവതിയും കോടതിയില്‍ ഒന്നിച്ചു

kuttippuram-castration

കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസിലെ യുവാവും യുവതിയും കോടതിയില്‍ ഒന്നിച്ചു

കൊച്ചി: മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചെന്ന കേസില്‍ വഴിത്തിരിവ്. യുവതി തന്റെ ജനനേന്ദ്രിയം ഛേദിച്ചില്ലെന്നും ആകസ്മികമായി മുറിവ് സംഭവിച്ചതാണെന്നും അവരുടെ കൂടെ ജീവിക്കാനാണ് താല്‍പര്യമെന്നും യുവാവ് ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് യുവാവിന് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

സപ്തംബര്‍ 21നാണ് കുറ്റിപ്പുറത്തെ ഒരു ലോഡ്ജില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശിയായ യുവാവിനു ജനനേന്ദ്രിയത്തില്‍ മുറിവേല്‍ക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കാന്‍ ശ്രമിച്ചതിനു യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് അന്നു പുറത്തുവന്നത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലിസ് കേസെടുത്തതിനാല്‍ പെരുമ്പാവൂര്‍ സ്വദേശിയായ യുവതി ജയിലിലുമായി. യുവാവിനെയോ കുടുംബത്തെയോ ബന്ധപ്പെടരുതെന്ന വ്യവസ്ഥയോടെയാണ് മജിസ്‌ട്രേറ്റ് യുവതിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍, യുവാവ് തന്റെ ഭര്‍ത്താവാണെന്നും അദ്ദേഹത്തെ വീട്ടുകാര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കിയെന്നും വ്യക്തമാക്കി യുവതി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു.

ഏപ്രില്‍ 12ന് പാലക്കാട്ടെ ഒരു ഖാസിയുടെ കാര്‍മികത്വത്തില്‍ വിവാഹം കഴിച്ചിരുന്നതായി യുവതിയുടെ ഹരജി പറയുന്നു. ഇതിനെ വീട്ടുകാര്‍ എതിര്‍ത്തു. ഏപ്രിലില്‍ തന്നെ യുവാവ് കുവൈത്തിലേക്കു പോയി. മടങ്ങിയെത്തിയ യുവാവും താനും 17നു കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തു. വീട്ടുകാരുമായുള്ള പ്രശ്‌നം തീര്‍ത്തു സ്വന്തം വീട്ടിലേക്കു കൊണ്ടുപോവാമെന്നു പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം വീണ്ടും അവിടെ മുറിയെടുത്തു. വീട്ടുകാര്‍ അനുമതി നല്‍കിയില്ലെന്ന് അറിയിച്ചു. ഇതില്‍ ദുഃഖിതയായ താന്‍ ബ്ലേഡ് കൊണ്ടു കൈമുറിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിനു ജനനേന്ദ്രിയത്തില്‍ മുറിവേറ്റതെന്ന് യുവതി ഹരജിയില്‍ പറയുന്നു. ഹരജി പരിഗണിച്ച കോടതി യുവാവിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇന്നലെ യുവാവിനെ കോടതിയില്‍ ഹാജരാക്കി. യുവതിയുമായി ജീവിക്കാനാണ് താല്‍പര്യമെന്നാണ് യുവാവ് ഇന്നലെ കോടതിയെ അറിയിച്ചത്. കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നു യുവതിയുടെ അഭിഭാഷകര്‍ അറിയിച്ചു.

Content highlights:  kuttippuram castaration case live together


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!