HomeNewsEventsകോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകദിനാഘോഷം നാളെ

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകദിനാഘോഷം നാളെ

kottakkal-avs-anniversary

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകദിനാഘോഷം നാളെ

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകദിനാഘോഷവും 57-ാമത് ആയുർവേദസെമിനാറും ശനിയാഴ്ച ഓൺലൈനായി നടക്കും. ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ എന്ന വിഷയത്തിൽ സെമിനാർ രാവിലെ ഒൻപതിന് തുടങ്ങും. തിരുവനന്തപുരം ഗവ. മെഡിക്കൽകോളേജിലെ സാംക്രമികരോഗവിഭാഗം അധ്യക്ഷൻ ഡോ. ആർ. അരവിന്ദ്, കോട്ടയ്ക്കൽ ആയുർവേദകോളേജിലെ ഡോ. മുകേഷ്, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലെ അസോ. പ്രൊഫസർ ഡോ. എസ്. രാജഗോപാല, ആര്യവൈദ്യശാലാ എറണാകുളം ബ്രാഞ്ചിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആര്യവൈദ്യശാലാ പ്രസിദ്ധീകരണവിഭാഗം ചീഫ് എഡിറ്റർ ഡോ. കെ. മുരളി ചർച്ച നിയന്ത്രിക്കും.
kottakkal-avs-anniversary
വിദ്യാർഥികൾക്ക് നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങൾ, സ്‌കോളർഷിപ്പുകൾ, എൻഡോവ് മെന്റുകൾ എന്നിവയുടെ വിതരണവും നടക്കും. വൈകുന്നേരം നാലിന് സ്ഥാപകദിന സമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ അധ്യക്ഷതവഹിക്കും. കേരളകലാമണ്ഡലം മുൻ ചെയർമാൻ വി.ആർ. പ്രബോധചന്ദ്രൻ നായർ, പി.എസ്. വാരിയർ സ്മാരകപ്രഭാഷണം നടത്തും. ആര്യവൈദ്യശാലയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ സെമിനാറും സ്ഥാപകദിനസമ്മേളനവും തത്സമയം കാണാം. പത്രസമ്മേളനത്തിൽ ആര്യവൈദ്യശാലാ സി.ഇ.ഒ. ഡോ. ജി.സി. ഗോപാലപിള്ള, ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാരിയർ, അഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ. കെ. മുരളീധരൻ, സ്‌ട്രാറ്റജിക്‌ മാനേജ്‌മെന്റ്‌ സീനിയർ മാനേജർ കെ.ആർ. അജയ്‌ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!