HomeNewsHealthകാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ നിർമാണം തുടങ്ങി

കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ നിർമാണം തുടങ്ങി

kadampuzha-dialysis-center

കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ നിർമാണം തുടങ്ങി

മാറാക്കര: കാടാമ്പുഴ ഭഗവതീ ദേവസ്വം ആരംഭിക്കുന്ന ഡയാലിസിസ് സെന്റർ ആൻഡ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സമുച്ചയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. ലോക വൃക്കദിനമായ മാർച്ച് പത്തിന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാറും മാനേജർ എൻ.വി. മുരളീധരനും ചേർന്ന് നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
kadampuzha-dialysis-center
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി ഡയാലിസിസ് ലഭ്യമാക്കുകയാണു ദേവസ്വത്തിന്റെ ലക്ഷ്യം. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ക്ഷേത്രത്തിനു കീഴിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള പ്രവർത്തനം തുടങ്ങുന്നത്. ക്ഷേത്രത്തിനു കീഴിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ധർമാശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറും. ഡയാലിസിസ് കേന്ദ്രവും ഇതേ സമുച്ചയത്തിലാണ് പ്രവർത്തിക്കുക. ഇവിടെ റിസർച്ച് സെന്ററും പ്രവർത്തനം തുടങ്ങും. അഞ്ചുകോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണജോലികൾക്കാണ് വ്യാഴാഴ്‌ച തുടക്കമായത്. ദേവസ്വം എൻജിനീയർ കെ. വിജയകൃഷ്ണൻ, കെ. സന്തോഷ്‌കുമാർ, കെ. വിനോദ്കുമാർ എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!