HomeNewsEducationദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ വെണ്ടല്ലൂര്‍ സ്വദേശിനിയായ അധ്യാപികക്ക് അംഗീകാരം

ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ വെണ്ടല്ലൂര്‍ സ്വദേശിനിയായ അധ്യാപികക്ക് അംഗീകാരം

south-indian-science-fair

ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ വെണ്ടല്ലൂര്‍ സ്വദേശിനിയായ അധ്യാപികക്ക് അംഗീകാരം

ഇരിമ്പിളിയം: സെക്കന്തരാബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ കുറ്റിപ്പുറം ഉപജില്ലയിലെ അധ്യാപികക്ക് അംഗീകാരം. മേളയില്‍ അധ്യാപകര്‍ക്കായി നടത്തിയ മത്സരത്തില്‍ ഭൂപടവുമായി ബന്ധപ്പെട്ട ‘ഗ്രിഡ് വിശകലനവും കോണ്ടൂരും’എന്ന പ്രോജക്ടിനാണ് പ്രത്യേകബുക്ക് പ്രൈസ് ലഭിച്ചത്.

കേരളത്തില്‍നിന്ന് സാമൂഹികശാസ്ത്രവിഷയത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ലൈല പേരശ്ശന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരും മത്സരത്തില്‍ പങ്കെടുത്തു. ഇരിമ്പിളിയം വെണ്ടല്ലൂര്‍ നടുത്തൊടിയിലെ റിട്ട. അധ്യാപകന്‍ അബൂബക്കറിന്റെ ഭാര്യയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!