HomeNewsFoodഉത്തരേന്ത്യൻ തന്തൂരി ചായ ഇനി ചങ്കുവെട്ടിയിലും: രുചിതേടിയെത്തുന്നത് നിരവധി പേർ

ഉത്തരേന്ത്യൻ തന്തൂരി ചായ ഇനി ചങ്കുവെട്ടിയിലും: രുചിതേടിയെത്തുന്നത് നിരവധി പേർ

tandoori-chai

ഉത്തരേന്ത്യൻ തന്തൂരി ചായ ഇനി ചങ്കുവെട്ടിയിലും: രുചിതേടിയെത്തുന്നത് നിരവധി പേർ

കോട്ടക്കൽ: വൈകീട്ട് അഞ്ചുമണിക്ക് തുറക്കുന്ന ഒരു ചായക്കട.. നാലര മണിക്കു തന്നെ വലിയൊരു കൂട്ടം പേർ വിവിധ സ്ഥലങ്ങളിൽനിന്നായി വന്നെത്തി കാത്തിരിക്കുന്നു;കേട്ടറിഞ്ഞ ഒരു രുചിയെ തേടി.. അതെ, ഉത്തരേന്ത്യൻ തനത് രുചിക്കൂട്ട് ചേർന്ന തന്തൂരിചായ കുടിക്കാനാണ് ഈ കാത്തിരിപ്പ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ലഭ്യമായിരുന്ന ചായ പാനീയങ്ങളിലെ വ്യത്യസ്തനായ തന്തൂരി ചായയുമായാണ് ഒരു സംഘം യുവാക്കൾ കോട്ടക്കൽ ചങ്കുവെട്ടി പറമ്പിലങ്ങാടിയിൽ കടതുടങ്ങിയിരിക്കുന്നത്.
tandoori-chai
കട പ്രവർത്തനമാരംഭിച്ച് അഞ്ചു ദിവസം പിന്നിട്ടുമ്പോൾ നിരവധി പേരാണ് ദൂരസ്ഥലങ്ങളിൽനിന്നുപോലും ചായ കുടിക്കാൻ വന്നെത്തുന്നതെന്ന് കടയുടമ പറയുന്നു. വൈകീട്ട് അഞ്ചുമണി മുതൽ രാത്രി പത്തുവരെയാണ് പ്രവർത്തനം. മുപ്പത് രൂപയാണ് ഒരു കപ്പ് ചായയ്ക്ക് വില. രാത്രിയാവുന്നതോടെ തിരക്ക് വർദ്ധിക്കുമെന്നും വിൽപ്പനക്കാർ പറയുന്നു.കേട്ടറിഞ്ഞവർ കേട്ടറിഞ്ഞവർ പറമ്പിലങ്ങാടിയിലെ തന്തൂരിചായക്കട തേടിയെത്തുന്നു.കടയുടെ പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ഏറെ കൗതുമായി മാറിയിരുന്നു.
tandoori-chai
ഒരിക്കൽ ഉത്തരേന്ത്യയിലൂടെ നടത്തിയ യാത്രയിൽ നുകർന്ന തന്തൂരി ചായ നൽകിയ രുചിയോർമ്മകളാണ് സ്വന്തം നാട്ടിൽ അത്തരമൊരു സംരംഭം പരീക്ഷിക്കാൻ ചിന്തിപ്പിച്ചതെന്ന് കടയുടമ പറയുന്നു.പ്രത്യേകമായ സുഗന്ധവ്യഞ്ജനങ്ങളും പൊടികളും ചേർത്ത് തയ്യാറാക്കുന്ന ചായക്കൂട്ട് ട്രേഡ് സീക്രട്ടായി തുടരുന്നു.പ്രത്യേകമായി തയ്യാറാക്കിയ കളിമൺ കപ്പുകൾ തീയിൽ വെന്തെടുത്ത് അതിലേക്ക് തന്തൂരി ചായ പകർന്നു നൽകുകയാണ് ചെയ്യുന്നത്.
tandoori-chai
കപ്പ് നിറഞ്ഞ് വലിയ പാത്രത്തിലേക്ക് തുളുമ്പിയൊഴുകി ശേഷം മറ്റൊരു കപ്പിൽ പകർന്ന് നൽക്കുന്നു. ഒറ്റ ചായയ്ക്ക് ഒറ്റത്തവണ മാത്രമേ വെന്തെടുത്ത ഓരോ കപ്പും ഉപയോഗിക്കാറുള്ളൂ. പുറത്തുനിന്നും പ്രത്യേകം എത്തിക്കുന്നവയാണിത്. തന്തൂരി ചായ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ കോഴിക്കോട് പുതിയൊരു കട തുറക്കാനുള്ള ഒരുക്കത്തിലാണ് കടയുടമകൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!