HomeNewsStrikeചർച്ച പരാജയം; വളാഞ്ചേരിയിലെ ഓട്ടോ-ടാക്സി സമരം തുടരും

ചർച്ച പരാജയം; വളാഞ്ചേരിയിലെ ഓട്ടോ-ടാക്സി സമരം തുടരും

ചർച്ച പരാജയം; വളാഞ്ചേരിയിലെ ഓട്ടോ-ടാക്സി സമരം തുടരും

വളാഞ്ചേരി: ഓട്ടോ-ടാക്സി സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നടന്ന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ മുൻ നിശ്ചയിച്ച പ്രകാരം നാളെ വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിൽ ഹർത്താലുമായി മുന്നോട്ട് പോകാൻ ഇടത് തൊഴിലാളി സംഘടനകൾ തീരുമാനമെടുത്തു. ചർച്ചയിൽ പങ്കെടുത്തു കൊണ്ട്‌ വ്യാപാരി വുവസായി പ്രതിനിധികൾ ഉന്നയിച്ച ആവശ്യം, വളാഞ്ചേരി സെന്ററിൽ നിന്നും 100 മീറ്റർ വരെ കോഴിക്കോട്‌ റോഡിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത്‌ ഒഴിവാക്കുക എന്നതായിരുന്നു. ഓട്ടോ റിക്ഷ തൊഴിലാളികളുടെ കോ-ഓഡിനേഷൻ നേതാക്കൾ ആവശ്യപ്പെട്ടത്‌ ഫുട്‌പാത്തിലേക്ക്‌ ഇറക്കിയുള്ള കച്ചവടം അവസാനിപ്പിക്കുകയും അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു മാറ്റുകയും വേണമെന്നായിരുന്നു. ഒപ്പം, ബസ്‌ സ്റ്റാന്റ്‌ കവാടം മുതൽ ഓട്ടോകൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കണം എന്നും അവർ ആവശ്യപ്പെടുകയുണ്ടായി. ബസ്‌ സ്റ്റാന്റ്‌ കവാടം മുതലുള്ള ഓട്ടോ പാർക്കിംഗ്‌ മാറ്റിയുള്ള യാതൊരു ഒത്തുതീർപ്പിനും ഓട്ടോ കോ ഓഡിനേഷൻ ഭാരവാഹികൾ തയ്യാറല്ലായിരുന്നു.

ട്രാഫിക്‌ കുരുക്ക്‌ ഒഴിവാക്കുന്നതിന്‌ വേണ്ടി ബസ്‌ സ്റ്റാന്റ്‌ കവാടം മുതൽ ഇപ്പോൾ പാർക്കു ചെയ്തിരുന്ന ഓട്ടോകൾ തൊഴിലാളികൾക്കും യാത്രക്കാർക്കും സൗകര്യപ്രദമായ തൊട്ടു മുകളിലേക്ക്‌, അതായത്‌, ബസ്‌ സ്റ്റാന്റ്‌ കവാടത്തിന്റെ വലതു വശത്തേക്കും കവിതാ ജ്വല്ലറി മുതലുള്ള ഭാഗത്തേക്കുമായി മാറ്റിയിടുക എന്നിവയായിരുന്നു മറ്റ് നിർദേശങ്ങൾ. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ എം എൽ എ അടക്കമുള്ള ജനപ്രതിനിധികളും നഗരസഭയും പോലീസും എടുക്കുന്ന നിർദ്ദേശങ്ങളെ ഉൾക്കൊണ്ടു കൊണ്ട്‌ സമരത്തിൽ നിന്നും പിന്മാറാൻ തയ്യാറാണെന്ന് ചില തൊഴിലാളി സംഘടനാ പ്രതിനിധികളും, വ്യാപാരി പ്രതിനിധികളും അഭിപ്രായം പറഞ്ഞു.
ad
തുടർന്ന്, അംബിക ഹോട്ടലിന്‌ മുൻ വശമുള്ള ഓട്ടോ പാർക്കിംഗ്‌ പൂർണ്ണമായും ഒഴിവാക്കി, മേൽ സൂചിപ്പിച്ച മറ്റു പാർക്കിംഗ്‌ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഓട്ടോ തൊഴിലാളികളോടും, പാർക്കിംഗിന്‌ 100 മീറ്റർ എന്ന പരിധിയിൽ വിട്ടു വീഴ്ച ചെയ്ത്‌ സഹകരിക്കണമെന്ന് വ്യാപാരികളോടും എം എൽ എ അഭ്യർത്ഥിച്ചു. സമരം ഒഴിവാക്കി സഹകരണത്തൊടെ മുന്നോട്ട്‌ പോവാനുള്ള വഴി ഒരുക്കണമെന്നും അദേഹം പറഞ്ഞു.എന്നാൽ, ഒരു വിഭാഗം തൊഴിലാളി സംഘടനകൾ ഈ ആവശ്യം ഏകപക്ഷീയമാണെന്ന ആരോപണം പറഞ്ഞ്‌ യോഗത്തിൽ നിന്നും ഇറങ്ങി പോകുകയാണു ഉണ്ടായത്‌. എസ്‌ ടി യു അടക്കമുള്ള സംഘടനകൾ സമരത്തിൽ നിന്നും പിൻ വാങ്ങിയതായി പ്രഖ്യാപിച്ചിരിക്കുന്നു. ചർച്ചക്കു ശേഷം പുറത്തിറങ്ങിയ ഒരു വിഭാഗം തൊഴിലാളികൾ വളാഞ്ചേരി നഗരസഭയ്ക്ക് മുന്നിൽ സംഘർഷ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. സ്ഥലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളെ തടഞ്ഞുവയ്ക്കുന്ന തരത്തിലേക്ക് നീങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!