HomeGood Newsനാട്ടുകാർക്ക് ദിവസേന 100 മാസ്കുകൾ വീതം സൌജന്യമായി നിർമ്മിച്ചു നൽകി വടക്കുംപുറം സ്വദേശി ഗോപിനാഥൻ

നാട്ടുകാർക്ക് ദിവസേന 100 മാസ്കുകൾ വീതം സൌജന്യമായി നിർമ്മിച്ചു നൽകി വടക്കുംപുറം സ്വദേശി ഗോപിനാഥൻ

gopinathan-edayur-mask

നാട്ടുകാർക്ക് ദിവസേന 100 മാസ്കുകൾ വീതം സൌജന്യമായി നിർമ്മിച്ചു നൽകി വടക്കുംപുറം സ്വദേശി ഗോപിനാഥൻ

എടയൂർ: ഈ കോവിഡ് കാലത്ത് പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതോടെ അവക്കുള്ള ആവശ്യവും വർദ്ധിച്ചുവരികയാണ്. ഇത് മനസ്സിലാക്കി, തന്റെ നാട്ടുകാരുടെ സുരക്ഷിത്വവും മനസ്സിൽ കണ്ടാണ് വടക്കുംപുറം ഉദയ വസ്ത്ര നിർമ്മാണകേന്ദ്രത്തിന്റെ ഉടമ നമ്പൂതിരിമഠത്തിൽ വീട്ടിൽ ഗോപിനാഥൻ തന്റെ സ്ഥാപനത്തിൽ വച്ച് മാസ്കുകൾ ഉണ്ടാക്കി നൽകുന്നത്. ദിവസവും 100 മാസ്കുകൾ വീതമാണ് ഉണ്ടാക്കുന്നത്. എല്ലാ ദിവസവും ഇദ്ദേഹം ഉണ്ടാക്കിയ മാസ്കുകൾ ഒരോന്ന് വീതം നൽകുന്നു.
gopinathan-edayur-mask
അറുപത്തിരണ്ടുകാരനായ ഗോപിനാഥൻ ഒരു മികച്ച ടൈലർ കൂടിയാണ്. ഈ മാസ്കുകൾ നിർമ്മിച്ചു നൽകുന്നതിൽ കോവിഡ് നിർമ്മാർജ്ജന യജ്ഞത്തിൽ തന്നേകൊണ്ടാവുന്ന വിധത്തിലുള്ള സഹായം ചെയ്യുന്ന ചാരിത്രാർത്ഥ്യത്തിലാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ സുധയും മകൻ സന്ദീപും കൂട്ടിനുണ്ട്. ഈ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സമൂഹനന്മക്കുകൂടി ഇടമുണ്ടെന്ന് കാണിച്ച് തരികയാണ് ഗോപിനാഥൻ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!