HomeNewsSportsFootballയുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ലോകകപ്പിനെ വരവേറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വലിയകുന്നിൽ തുടക്കമായി

യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ലോകകപ്പിനെ വരവേറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വലിയകുന്നിൽ തുടക്കമായി

football-valiyakunnu

യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ലോകകപ്പിനെ വരവേറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വലിയകുന്നിൽ തുടക്കമായി

ഇരിമ്പിളിയം: സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ സന്ദേശം യുവാക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഖത്തർ ലോകകപ്പിനെ വരവേറ്റ് കൊണ്ട് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ സംഘടിപിച്ച സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി. വലിയകുന്ന് മുന്നാസ് പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് യുവജനക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ്‌ മെമ്പർ ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. കേരള സന്തോഷ് ട്രോഫി താരം ഷിഗിൽ നമ്പ്രത്ത് മുഖ്യാതിഥിയായി. പഞ്ചായത്ത്‌ മെമ്പർമാരായ കെ ടി ഉമ്മുകുൽസു ടീച്ചർ, കെ വി അബൂബക്കർ, ടി പി മെറീഷ്, ഷഫീദ ബേബി, യുവജനക്ഷേമ ബോർഡ്‌ മെമ്പർ സന്തോഷ് കാല സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ടി എസ് ലൈജു സ്വാഗതവും റിസപ്ഷൻ കമ്മറ്റി കൺവീനർ സി സുരേഷ് നന്ദിയും പറഞ്ഞു.
football-valiyakunnu
14 ജില്ലകളിൽ നിന്നുള്ള ജില്ലാതല ചാമ്പ്യൻമാരാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് അര ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് കാൽ ലക്ഷം രൂപയും സമ്മാനതുകയായി നൽകും. 14 ജില്ലകളിൽ നിന്നുള്ള വനിതാ ടീമുകളുടെ പ്രദർശന മത്സരവും കേരള പോലീസ് വെറ്ററൻസ് ടീമും മലപ്പുറം വെറ്ററൽസ് ടീമും തമ്മിലുള്ള സൗഹൃദ മത്സരവും ടൂർണമെന്റിന്റെ ഭാഗമായി നടക്കും. 20 ന് വൈകുന്നേരം 7 മണിക്ക് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും കായിക ഫിഷറീഷ് ഹജ്ജ് വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ അധ്യക്ഷത വഹിക്കും. ഡോ മുഖ്യാതിഥിയായി പങ്കെടുക്കും. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വെളേരി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ പി സബാഹ്, യുവജനക്ഷേമ ബോർഡ്‌ മെമ്പർമാർ എന്നിവർ പങ്കെടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!