HomeNewsMeeting5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി എടയൂർ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ

5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി എടയൂർ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ

seminar-2023-edayur

5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി എടയൂർ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി. ലൈഫ് ഭവന പദ്ധതിക്ക് 70,92,200 രൂപയും പശ്ചാത്തലമേഖലയിൽ റോഡിന് 9,50,000 രൂപയും ഉത്പാദനമേഖലയ്ക്ക് 66,00,960 രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ കുടിവെള്ളത്തിന് 68,32,000, ഭിന്നശേഷി കുട്ടികൾക്ക് 14,98,010, വനിതാ വികസനത്തിന് 29,96,020, ഘടകസ്ഥാപനങ്ങളുടെ വികസനത്തിന് 25,00,000 രൂപയും നീക്കിവെച്ചു. വികസന സെമിനാർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷ ലൂബി റഷീദ് പദ്ധതി അവതരിപ്പിച്ചു. അനൂപ് സുന്ദർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, ആയിഷ ചിറ്റകത്ത്, ജാഫർ പുതുക്കുടി, റസീന തസ്‌നി, കെ.കെ. രാജീവ്, റഷീദ് കിഴിശ്ശേരി, എ.കെ. മുസ്തഫ, കെ.കെ. മോഹനകൃഷ്ണൻ, ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!