HomeNewsPoliticsഭൂരഹിതർക്ക് ഭൂമി വേണം എന്നാവശ്യപ്പെട്ട് കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പൊന്നാനി ലോക്സഭാ മണ്ഡലം കൺവെൻഷൻ

ഭൂരഹിതർക്ക് ഭൂമി വേണം എന്നാവശ്യപ്പെട്ട് കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പൊന്നാനി ലോക്സഭാ മണ്ഡലം കൺവെൻഷൻ

rpi(a)-valanchery

ഭൂരഹിതർക്ക് ഭൂമി വേണം എന്നാവശ്യപ്പെട്ട് കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പൊന്നാനി ലോക്സഭാ മണ്ഡലം കൺവെൻഷൻ

വളാഞ്ചേരി: ഭൂരഹിതർക്ക് ഭൂമി വേണം എന്നാവശ്യപ്പെട്ട് കൊണ്ട് പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ RPI(A) യുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി കമ്യൂണിറ്റി ഹാളിൽ ഭൂരഹിതരുടെ കൺവെൻഷൻ നടന്നു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ RPI (A) സംസ്ഥാന പ്രസിഡന്റ് ശശികുമാർ കൺവെൻഷൻ ഉൽഘാടനം ചെയ്തു.
rpi(a)-valanchery
കേരളത്തിൽ ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇരട്ടാത്താപ്പ് നയമാണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വിതരണ യോഗ്യമായ ഭൂമിയുടെ വിശദമായ വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങൾ നറുകര ഗോപി യോഗത്തിൽ അവതരിപ്പിച്ചു.
rpi(a)-valanchery
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി ആർ സന്തോഷ് അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ കെ.പി അബ്ദുൽ കരീം വളാഞ്ചേരി സ്വഗതവും സത്യഭാമ, സുലൈഖ, ജയകുമാർ, പ്രേമൻ, സമീറാ മൂത്തേടം, സുബ്രഹ്മണ്യൻ, വനജാ വിശ്വനാഥ് എന്നീ നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണികണ്ഠൻ നന്ദിയും പറഞ്ഞു.
Summary: Republican part of India ponnani convention demands land to the poor


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!