HomeNewsProtestനവംബർ ഒന്നു മുതൽ റേഷൻ കടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

നവംബർ ഒന്നു മുതൽ റേഷൻ കടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

on-strike

നവംബർ ഒന്നു മുതൽ റേഷൻ കടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

മലപ്പുറം: പുതിയ റേഷൻ കാർഡിനെച്ചൊല്ലിയുള്ള പരാതിപ്രളയത്തിനിടെ റേഷൻ കടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.

നവംബർ ഒന്നുമുതൽ കടകൾ തുറക്കില്ലെന്നും ഇന്നലെ വൈകിട്ട് സിവിൽ സപ്ലൈസ് എംഡിയുമായി നടന്ന ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണു തീരുമാനമെന്നും സംസ്ഥാന സംയുക്ത സമരസമിതി അറിയിച്ചു. റേഷൻ സാധനങ്ങൾ കടകളിലെത്തിച്ചു നൽകണമെന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥ നടപ്പാക്കണം.

കടയുടമകളുടെ ഓണറേറിയം വർധിപ്പിക്കണം. ഒന്നുമുതൽ റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കില്ല. മുൻഗണനാ കാർഡുകളിൽ റേഷൻ സാധനങ്ങളുടെ അളവുകാണിച്ചു സീൽ ചെയ്യുന്നതും നിർത്തിവയ്ക്കും. 70 കോടി രൂപയാണു ചില്ലറ വിൽപനക്കാർക്കു സർക്കാർ നൽകാനുള്ള കുടിശിക. തയാറെടുപ്പുകൾ നടത്താതെ മുൻഗണനാ കാർഡ് സമ്പ്രദായം നടപ്പാക്കാൻ സർക്കാർ ചാടിപ്പുറപ്പെട്ടത് ജനങ്ങൾക്കും കടയുടമകൾക്കും പ്രയാസമുണ്ടാക്കിയതായും സമരസമിതി അധ്യക്ഷൻ കാടാമ്പുഴ മൂസ ഹാജി പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, ഓൾ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നിവയാണു സമരസമിതിയിലുള്ളത്.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!