HomeNewsCrimeഎടയൂരിൽ മരുന്ന് കടയിൽ പരിശോധന: ലൈസന്‍സിയുടെ പേരില്‍ കേസ്‌

എടയൂരിൽ മരുന്ന് കടയിൽ പരിശോധന: ലൈസന്‍സിയുടെ പേരില്‍ കേസ്‌

pills

എടയൂരിൽ മരുന്ന് കടയിൽ പരിശോധന: ലൈസന്‍സിയുടെ പേരില്‍ കേസ്‌

എടയൂ‍ർ: അലോപ്പതി മരുന്ന് വില്‍പ്പന നടത്തുന്ന കടയില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി.

എടയൂരിലെ അല്‍ഷിഫ മെഡിക്കല്‍സിലാണ് മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്. അനധികൃതമായി ഉത്തേജകമരുന്ന് വില്‍പ്പന നടത്തിയിരുന്നതായി കണ്ടെത്തി. സില്‍ഡിനാഫില്‍ സിട്രേറ്റ് അടങ്ങിയ ഉത്തേജകമരുന്നാണ് വില്‍പ്പന നടത്തിയിരുന്നത്. മരുന്ന് വാങ്ങിയതിന്റെയും വിറ്റതിന്റെയും ബില്ലുകളും സൂക്ഷിച്ചിരുന്നില്ല.

വില്‍പ്പനയ്ക്കും ഉപയോഗത്തിനും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് സില്‍ഡിനാഫില്‍ സിട്രേറ്റ്. അഞ്ചുതരത്തിലുള്ള സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കു മാത്രമേ മരുന്ന് കുറിച്ചുനല്‍കാനാവൂ. ഡോക്ടര്‍ നല്‍കുന്ന രണ്ട് കുറിപ്പടികളില്‍ ഒന്ന് മരുന്നുകടയില്‍ സൂക്ഷിക്കുകയും വേണം. ഇത്തരത്തില്‍ കര്‍ശന വ്യവസ്ഥകളോടെ വില്‍ക്കേണ്ട മരുന്നാണ് അനധികൃതമായി യഥേഷ്ടം വില്‍പ്പന നടത്തിയിരുന്നത്.

മരുന്നുകടയില്‍ അംഗീകൃത ഫാര്‍മസിസ്റ്റിന്റെ സേവനമില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നിലവിലുണ്ടായിരുന്ന ഫാര്‍മസിസ്റ്റ് സ്ഥാപനത്തില്‍നിന്ന് മാറിപ്പോയിട്ട് ഒരുവര്‍ഷത്തോളമായിട്ടും പുതിയ നിയമനം നടത്തിയിരുന്നില്ല.

കടയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകളിലേറെയും കാലാവധി കഴിഞ്ഞതാണെന്നും പരിശോധനാസംഘം കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലൈസന്‍സി വലിയകുന്ന് സ്വദേശി പി. ഷംസുദ്ദീന്റെ പേരില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ യു. ശാന്തികൃഷ്ണ കേസെടുത്തു. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ വി.കെ. ഷിനു, ബെന്നി മാത്യു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!