HomeNewsReligionവൈക്കത്തൂര്‍ ഉത്സവപ്പന്തലിന് കാല്‍നാട്ടി

വൈക്കത്തൂര്‍ ഉത്സവപ്പന്തലിന് കാല്‍നാട്ടി

vaikathoor-mahadeva-temple

വൈക്കത്തൂര്‍ ഉത്സവപ്പന്തലിന് കാല്‍നാട്ടി

വളാഞ്ചേരി: വൈക്കത്തൂര്‍ ഉത്സവത്തിനുള്ള പന്തലിന് കാല്‍നാട്ടി. തിങ്കളാഴ്ച രാവിലെ പതിനൊന്നിന് മേല്‍ശാന്തി ഉദയശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കിഴക്കേനയടില്‍ പ്രത്യേകപൂജകള്‍ നടന്നു. തുടര്‍ന്നാണ് പന്തലിന് കാല്‍നാട്ടിയത്.
23-ന് ഉത്സവം കൊടിയേറും. 28-ന് സമാപിക്കും. ഉത്സവനാളുകളില്‍ ശ്രീലകത്ത് പ്രത്യേകപൂജകളും താന്ത്രികച്ചടങ്ങുകളും നടക്കും. കലാ-സാംസ്‌കാരിക പരിപാടികളും ഉണ്ടാവും.

മഹാദേവക്ഷേത്രത്തിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ആഘോഷപരിപാടികൾക്കു മുന്നോടിയായി വിശേഷാൽപൂജകൾക്കു ശേഷം മേൽശാന്തി ഉദയശങ്കരൻ എമ്പ്രാന്തിരിയാണ് കാൽനാട്ടു കർമം നിർവഹിച്ചത്.

ഉത്സവത്തോടനുബന്ധിച്ചുള്ള വിവരിണികയുടെ പ്രകാശനം നടൻ അനീഷ് ജി.മേനോൻ നിർവഹിച്ചു. സെക്രട്ടറി പി.വി.ആർ.കെ.നായർ ആദ്യകോപ്പി ഏറ്റുവാങ്ങി.

ഭാഗ്യോത്സവം കൂപ്പൺ വിതരണം ഇ.എസ്.അജയന് നൽകി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഇ.പി.ഗോപി നിർവഹിച്ചു. സുരേഷ് പാറത്തൊടി, കെ.കൃഷ്ണരാജ്, എ.അജിത്കുമാർ, എ.വേണുഗോപാൽ തുടങ്ങിയവരും പങ്കെടുത്തു. വൈക്കത്തൂർ ഉത്സവം 23ന് കൊടിയേറി. 28ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തോടനുബന്ധിച്ചു നൃത്തോത്സവം, സംഗീതോത്സവം, ആതിരോത്സവം, സർഗോത്സവം എന്നിവ വിവിധ ദിവസങ്ങളിൽ നടത്തും. ക്ഷേത്രകലകളും അരങ്ങേറും. കൊടിയേറ്റനാൾ രാത്രി കഥകളിയുമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!