HomeNewsInaugurationവീട് ജനതയുടെ അടിസ്ഥാന ആവശ്യം-ഇ.ടി

വീട് ജനതയുടെ അടിസ്ഥാന ആവശ്യം-ഇ.ടി

pmay-valanchery

വീട് ജനതയുടെ അടിസ്ഥാന ആവശ്യം-ഇ.ടി

വളാഞ്ചേരി: ആഹാരം വസ്ത്രം എന്നിവയോടൊപ്പം ജനതയുടെ അടിസ്ഥാന ആവശ്യമായ പാർപ്പിടപ്രശ്നത്തെ പരിഹരിക്കാൻ വളാഞ്ചേരി നഗരസഭ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമെന്ന് ഇ.ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. ആളുകൾക്ക് മാന്യമായ ജീവിത സൌകര്യം ഉറപ്പ് വരുത്തുക തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവദിത്വമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളാഞ്ചേരി നഗരസഭയിൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം 315 വീടുകൾക്ക് ധനസഹായത്തിനുള്ള ആദ്യ ഗഡു വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.pmay-valanchery

വളാഞ്ചേരി നഗരസഭാ ഭരണസമിതി രണ്ട് വർഷം പൂർത്തീകരിച്ച ഘട്ടത്തിൽ നഗരവാസികൾക്ക് നൽകുന്ന ഉപഹാരമായിട്ടാണ് ഭവനനിർമ്മാണത്തിനുള്ള പദ്ധതി നടപ്പാക്കുന്നത്. പി.എം.എ.വൈ സർവ്വെയുടെ ഭാഗമായി കണ്ടെത്തിയ ഭൂമിയുള്ള മുഴുവൻ ഭവനരഹിതർക്കും വീട് നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായധനത്തോടൊപ്പം 1.63 കോടി രൂപ തനത് ഫണ്ടിൽ നിന്നും നഗരസഭ ഈ ആവശ്യത്തിലേക്ക് വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതരില്ലാത്ത വളാഞ്ചേരി നഗരസഭ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന സമ്പൂർണ്ണ ഭവന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ എം ഷാഹിന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണിക്കൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.രാമകൃഷൺ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സി.കെ റുഫീന, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ ഫാത്തിമക്കുട്ടി, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സി ഷഫീന, കൌൺസിലർമാരായ ടി.പി അബ്ദുൾ ഗഫൂർ, എം മുസ്തഫ, കെ.എം ഉണ്ണിക്കൃഷ്ണൻ, രാഷ്ട്രീയ നേതാക്കളായ അഷറഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സുരേഷ് പാറത്തൊടി എന്നിവരും സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!