HomeNewsLaw & Orderയാത്രക്കാരന്റെ മൂക്കിനിടിച്ച സംഭവത്തില്‍ ‘കണ്ടാലറിയാവുന്ന’ പ്രതിക്കെതിരേ കേസ്‌

യാത്രക്കാരന്റെ മൂക്കിനിടിച്ച സംഭവത്തില്‍ ‘കണ്ടാലറിയാവുന്ന’ പ്രതിക്കെതിരേ കേസ്‌

police-brutality

യാത്രക്കാരന്റെ മൂക്കിനിടിച്ച സംഭവത്തില്‍ ‘കണ്ടാലറിയാവുന്ന’ പ്രതിക്കെതിരേ കേസ്‌

കോട്ടയ്ക്കല്‍: ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ കാര്‍യാത്രക്കാരന്റെ മൂക്കിനിടിച്ച സംഭവത്തില്‍ ‘കണ്ടാലറിയാവുന്ന’ പ്രതിക്കെതിരേ കേസെടുത്തു. 323 വകുപ്പുപ്രകാരം ആയുധമില്ലാതെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനാണ് കേസ്. പ്രതിക്ക് പോലീസ് സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യംനേടാവുന്ന വകുപ്പാണിത്.

സംഭവവുമായി ബന്ധപ്പെട്ട് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എ. എസ്.ഐ ബെന്നി എം. വര്‍ഗീസിനെ നല്ലനടപ്പിന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു.

പരാതിയില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലാത്തതിനാലാണ് എഫ്.ഐ.ആറിലും പ്രതിയുടെ പേര് രേഖപ്പെടുത്താത്തതെന്ന് പോലീസ് പറഞ്ഞു. എഫ്.ഐ.ആറിന്റെ കോപ്പി കഴിഞ്ഞദിവസം പരാതിക്കാരന് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇഴഞ്ഞുനീങ്ങുന്ന പോലീസ് നടപടിയില്‍ താന്‍ തൃപ്തനല്ലെന്ന് മര്‍ദനത്തിനിരയായ കൊളത്തൂപ്പറമ്പ് ‘ശ്രുതി’യില്‍ ജനാര്‍ദനന്‍ പറഞ്ഞു. പ്രതിയായ എ.എസ്.ഐ. ഇപ്പോഴും സര്‍വീസിലുണ്ട്. ഉത്തരവാദപ്പെട്ട പദവിയിലിരുന്ന് അദ്ദേഹം കാണിച്ച അക്രമം ഗൗരവമേറിയ കാര്യമാണ്. എന്നിട്ടും നിസ്സാരകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നാണ് നിയമജ്ഞരില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കിയതിനുപുറമെ മനുഷ്യാവകാശക്കമ്മിഷനും പരാതി നല്‍കിയതായി ജനാര്‍ദനന്‍ പറഞ്ഞു.

24-ന് രാവിലെ കോട്ടയ്ക്കല്‍ ടൗണില്‍വെച്ചാണ് കേസിനാസ്​പദമായ സംഭവം. കാര്‍ വേണ്ടത്ര ഒതുക്കിനിര്‍ത്തിയില്ലെന്നു പറഞ്ഞാണ് അറുപത്തൊമ്പതുകാരനായ ജനാര്‍ദനനെ മര്‍ദിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!