HomeNewsPoliticsസി.പി.എം എടപ്പാള്‍ ഏരിയ സമ്മേളനത്തിലെ വിഭാഗീയത, മന്ത്രി ജലീലിന്റെ ഇടപെടല്‍: അന്വേഷണം ആവശ്യപ്പെട്ടെന്ന് സൂചന

സി.പി.എം എടപ്പാള്‍ ഏരിയ സമ്മേളനത്തിലെ വിഭാഗീയത, മന്ത്രി ജലീലിന്റെ ഇടപെടല്‍: അന്വേഷണം ആവശ്യപ്പെട്ടെന്ന് സൂചന

K-T-Jaleel

സി.പി.എം എടപ്പാള്‍ ഏരിയ സമ്മേളനത്തിലെ വിഭാഗീയത, മന്ത്രി ജലീലിന്റെ ഇടപെടല്‍: അന്വേഷണം ആവശ്യപ്പെട്ടെന്ന് സൂചന

എടപ്പാള്‍: സി.പി.എം എടപ്പാള്‍ ഏരിയ സമ്മേളനത്തിലെ വിഭാഗീയത, മന്ത്രി ജലീലി​െൻറ ഇടപെടല്‍ തുടങ്ങിയ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യെപ്പട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കിയതായി സൂചന. കഴിഞ്ഞ ദിവസം നടന്ന ഏരിയ സമ്മേളനത്തില്‍ നിലവിലുണ്ടായിരുന്ന സെക്രട്ടറി പരാജയപ്പെട്ടതിനും സെക്രട്ടറി എം. മുസ്തഫയുടെ വിജയത്തിന് പിന്നിലും അണിയറ നീക്കങ്ങള്‍ നടത്തിയത് മന്ത്രി ജലീലും ജലീലിനെ അനുകൂലിക്കുന്ന വിഭാഗവുമാണെന്ന ആരോപണമാണ് ഔദ്യോഗിക വിഭാഗം ഉയര്‍ത്തുന്നത്. ജില്ല നേതൃത്വത്തിനും എടപ്പാള്‍ ഏരിയ സമ്മേളനത്തിലെ അണിയറ നീക്കങ്ങള്‍ ബോധ്യപ്പെട്ടതായി സൂചനയുണ്ട്. ഇതിനിടയില്‍ ഏരിയ കമ്മിറ്റിയില്‍ നിലനിന്നിരുന്ന ഗ്രപെ് സമവാക്യങ്ങള്‍ക്ക് പുതിയ സമ്മേളനം വലിയ മാറ്റമാണ് വരുത്തിയത്. ഔദ്യോഗിക പക്ഷത്തെ രണ്ട് നേതാക്കള്‍തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരെ ഉയര്‍ത്തിക്കാട്ടിയത് ഔദ്യോഗിക ഗ്രൂപ്പിലെ ചേരിതിരിവ് മൂലമായിരുന്നു. മത്സരം ഒഴിവാക്കുന്നതിനായി സി.ഐ.ടി.യു പക്ഷത്ത് നിന്നും ജലീല്‍ പക്ഷത്ത് നിന്നും രണ്ട് നേതാക്കളെ പുതിയ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടും മത്സരം ഒഴിവാക്കാന്‍ കഴിഞ്ഞില്ല. മത്സരിച്ച സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ നേതാക്കള്‍ വിജയിച്ചപ്പോഴാണ് സെക്രട്ടറിയായിരുന്ന സി. രാമകൃഷ്ണനും അംഗമായിരുന്ന കെ.പി. വേണുവും പരാജയപ്പട്ടത്. ഇവരുടെ പരാജയത്തോടെ ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്നിരുന്ന ചില അംഗങ്ങളും നിലപാട് മാറ്റുകയും ഔദ്യോഗിക പക്ഷം സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയ രണ്ട് നേതാക്കളേയും അംഗീകരിക്കില്ലെന്നും നിലപാടെടുത്തു. ഇതോടെ ഔദ്യോഗിക പക്ഷം ഒരു സ്ഥാനാര്‍ഥി എന്ന നിലയിലേക്ക് യോജിച്ചെങ്കിലും അപ്പോഴേക്കും മുസ്തഫയെ അനുകൂലിക്കുന്ന വിഭാഗം പ്രബലമായി മാറി കഴിഞ്ഞിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം വട്ടംകുളത്ത് ഒരു സി.പി.എം പ്രവര്‍ത്തകനും ലീഗ് പ്രവര്‍ത്തകനും ചേര്‍ന്ന് പടക്കം പൊട്ടിച്ചതും പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരിക്കുകയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!