HomeNewsInitiativesShelterപ്രളയം ജീവിതം തൂത്തെറിഞ്ഞ ശരത്തിന് ഓണക്കൈനീട്ടവുമായി പാണക്കാട് കുടുംബം

പ്രളയം ജീവിതം തൂത്തെറിഞ്ഞ ശരത്തിന് ഓണക്കൈനീട്ടവുമായി പാണക്കാട് കുടുംബം

thangal-sharath

പ്രളയം ജീവിതം തൂത്തെറിഞ്ഞ ശരത്തിന് ഓണക്കൈനീട്ടവുമായി പാണക്കാട് കുടുംബം

കേരളം കണ്ട മഹാ പ്രളയത്തിൽ സർവ്വം നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് ഓണസമ്മാനമായി വീടും പറമ്പും നൽകി പാണക്കാട് തങ്ങൾ കുടുംബം. പാണക്കാട് ശിഹാബുദ്ദീൻ ഖബീലയാണ് തങ്ങളുടെ വിളിപ്പാടകലെ സംഭവിച്ച മഹാദുരന്തത്തിന്റെ ഇരകൾക്ക് സ്നേഹ തണൽ വിരിച്ച് അവരെ സ്വന്തം കുടുംബം പോലെ കണ്ട് മാറോട് ചേർത് പിടിച്ചത്. ശരത്തിന്റെ അമ്മയെയും ഭാര്യയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് ഓഗസ്റ്റ് ഒമ്പതിന് ഉരുൾപൊട്ടിയതിനെ തുർന്നുണ്ടായ മലവെള്ളപാച്ചിലിൽ എന്നന്നേക്കുമായി നഷ്ടമായത്. ഉറ്റവരുടെ ചലനമറ്റ ശരീരംപോലും കാണാന്‍ ശരത്തിന് നീറുന്ന ഓര്‍മകളുമായി ദിവസങ്ങളോളം ദുരന്ത ഭൂമിയുടെ സമീപത്ത് കാത്തിരിക്കേണ്ടിവന്നിരുന്നു.
sharath
തുടര്‍ച്ചയായ മഴയില്‍ കോട്ടക്കുന്ന് മലമുകളിലെ വെള്ളം വീടിന് മുകളിലെത്തുകയും ,തുടർന്ന് ഗീതുവും കുട്ടിയും മുറിയിലിരിക്കെ വെള്ളം ചാലുകീറിവിടാന്‍ അമ്മ സരോജിനിയും ശരത്തും പുറത്തിറങ്ങിയത്. വീടിനുമുന്നിലെ റോഡില്‍ രണ്ടുപേരും എത്തിയപ്പോഴായിരുന്നു ദുരന്തം. നിമിഷനേരംകൊണ്ട് എല്ലാം തകര്‍ന്നടിഞ്ഞു. സമീപത്തെ ടൂറിസ്റ്റ് ഹോം സിസി ടിവിയില്‍ കണ്ട ദുരന്ത ദൃശ്യങ്ങൾ മാത്രമാണ് പിന്നെ ബാക്കിയായത്.
അപകടത്തിന്റെ മൂന്നാം ദിവസം മാത്രമാണ് ശരത്തിന്റെ ഭാര്യയുടെയും ഒന്നര വയസുകാരിയായ കുഞ്ഞിന്റെയും മൃതദേഹവും , നാലാം ദിവസം അമ്മയുടേതും കണ്ടെടുക്കാനായത്.
ദുരന്തത്തില്‍ ശരത്ത് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വന്‍തോതില്‍ ഉരുളുകള്‍ പതിച്ച വീടിന്റെ തറയുടെ ചില ഭാഗങ്ങള്‍മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
house
ഉറ്റവർ മൂന്നു പേരും നഷ്ടപ്പെട്ട ശരത്തിനൊപ്പം അഛൻ സത്യനും സഹോദരൻ സജിനും മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. ഇവർക്ക് മുമ്പിലേക്കാണ് ഓണ സമ്മാനമായി ആശ്വാസത്തിന്റെ തെളിനീരുമായി പാണക്കാട് കുടുംബം കടന്ന് വന്നത്. എന്നും നന്മയുടെ പൂമരത്തണലായ പാണക്കാട് കുടുംബത്തിന്റെ കാരണവർ സയ്യിദ് ഹൈദറലി തങ്ങളുടെ വസതിയിൽ വെച്ച് ചൊവ്വാഴ്ച ഇതിന്റെ പ്രഖ്യാപനവും, നിർമ്മാണ സ്ഥലത്തെത്തി കുറ്റിയടിക്കൽ ചടങ്ങും നടന്നു. പ്രളയത്തിലകപ്പെട്ട് മാസങ്ങളായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുകയാണ്. അർഹരായ പലരെയും, ബന്ധു വീട്ടിൽ കഴിഞ്ഞ വരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്നും, വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പാവങ്ങളുടെ കണ്ണീരൊപ്പാൻ സർക്കാർ മുന്നോട്ട് വരണമെന്ന് തങ്ങൾ പറഞ്ഞു.

പാണക്കാട് കുടുംബത്തിന്റെ അടുത്ത സുഹൃത്തും പ്രമുഖ വ്യവസായിയുമായ ആരിഫ് കളപ്പാടനാണ് മുനവ്വറലി ശിഹാബ് തങ്ങൾ വിഷയം സൂചിപ്പിച്ചപ്പോഴേക്കും പാണക്കാട് – പട്ടർകടവ് ഭാഗത്തെ തന്റെ കണ്ണായ ഭൂമിയിൽ നിന്ന് ആറ് സെന്റ് ഭൂമി ദാനമായി നൽകിയത്. അത്യാവശ്യ സൗകര്യങ്ങളോടെ നിർമ്മിക്കുന്ന വീടിന്റെ പണികൾ ആറു മാസം കൊണ്ട് തന്നെ പൂർത്തിയാക്കും. ശിഹാബുദ്ദീൻ കുടുംബ കൂട്ടായ്മയുടെ സംരഭങ്ങളിലൊന്നാണ് പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും പല വീടുകളും നഷ്ടമാകുകയും കേടുപാടുകൾ വരികയും ചെയ്തപ്പോൾ ശിഹാബുദ്ദീൻ കുടുംബം ഇടപെടുകയും നിർമ്മാണ പ്രവർത്തനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രളയത്തിലും വിവിധ സ്ഥലങ്ങിൽ ആവശ്യമായ സഹായങ്ങൾ എത്തിക്കാനും തങ്ങൾ കുടുംബം മുന്നോട്ട് വന്നിരുന്നു.
Ads
ചടങ്ങിൽ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പ്രഖ്യാപനം നടത്തി. സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീർ അലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ
റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ഉബൈദുല്ല എം.എൽ.എ, എ.പി. ഉണ്ണികൃഷ്ണൻ, കുഞ്ഞാപ്പു തങ്ങൾ, മുത്തുപ്പ തങ്ങൾ, സ്വാലിഹ് തങ്ങൾ കോഴിക്കോട് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!