HomeNewsEducationNewsമുനിസിപ്പൽ തല പ്രവേശനോത്സവം വൈക്കത്തൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു

മുനിസിപ്പൽ തല പ്രവേശനോത്സവം വൈക്കത്തൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു

school-opering-2022-valanchery

മുനിസിപ്പൽ തല പ്രവേശനോത്സവം വൈക്കത്തൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു

വളാഞ്ചേരി:കേവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷമായി നടക്കാതെ പോയ പ്രവേശനോത്സവം ഈ വർഷം സംസ്ഥാന സർക്കാർ സമുചിതമായി ആഘോക്ഷിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയുടെ 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം വൈക്കത്തൂർ എ.എൽ. പി. സ്കൂളിൽ ആഘോഷിച്ചു. പ്രകൃതി രമണീയമായ അലങ്കാരങ്ങളും വിവിധ വേഷമണിഞ്ഞ വിദ്യാർത്ഥികളും നഗരസഭയുടെ ആദരണീയരായ ജനപ്രതിനിധികളും പി.ടി.എ യും നാട്ടുകാരും, ഒ.എസ്.എ യും മാനേജരും ചേർന്ന് കുരുത്തോല പൂക്കളും ബലൂണും പഠനോപകരണ കിറ്റും നൽകി നവാഗതരെ ഉദ്ഘാടന വേദിയിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ ഷൈജ കെ.വി യുടെ അദ്ധ്യക്ഷതയിൽ നഗരസഭയുടെ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നഗരസഭയുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ തലത്തിൽ ഒരു വർഷം നടപ്പാക്കേണ്ട പഠന പാഠ്യേതരവിഷയങ്ങളെ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലെ വികാസങ്ങൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ ” കുന്നിക്കുരു” വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി പ്രകാശനം ചെയ്തു.
school-opering-2022-valanchery
കഴിഞ്ഞ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ നടന്ന മികച്ച പ്രവർത്തനങ്ങളും ഡിജിറ്റൽ ഡോക്യുമെന്റേഷനും നടന്നു. ഈ അധ്യയ വർഷത്തിൽ വിദ്യാലത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ജന്മദിനത്തെ അടയാളപ്പെടുത്തിയ Birthday Calendar ക്ലാസ്സ് തലത്തിൽ സജ്ജമാക്കി ജന്മദിനാശംസകൾ നേരിട്ടും സോഷ്യൽ മീഡിയ വഴിയും കൈമാറുന്ന പദ്ധതി ജനപ്രതി ധിനകൾ പ്രത്യേകം അഭിനന്ദിച്ചു കൗൺസിലർ ഉണ്ണികൃഷ്ണൻ , എടയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അനുഷ സ്ലീമോവ് , പ്രധാനാധ്യായിക ഖദീജ ടീച്ചർ, പി.ടി.എ പ്രസിഡന്റ് നസീർ തിരൂർക്കാട്, ബി ആർ സി ടെയിനർ ജഗദീഷ്. കെ.ടി, സി.ആർ.സി. കോർഡിനേറ്റർ ബിൻസി എൻ ചാണ്ടി എന്നിവർ സംസാരിച്ചു ഉദ്ഘാടന ശേഷം വിദ്യാലയ മുറ്റത്തിറങ്ങി അറിവിന്റെ കുഞ്ഞി ചിറകുകളുമായി വാനിലേക്ക് ഉയർന്ന് പറക്കാനുള്ള സന്ദേശം നൽകി ജനപ്രതിനിധികളും വിദ്യാർത്ഥികളും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ആയിരക്കണക്കിന് ഹൈഡ്രജൻ ബലൂണുകൾ വാനിലേയ്ക്ക് പറത്തി . സ്കൂൾ കുട്ടികൾക്കുള്ള യൂണിഫോമും ടെക്സ്റ്റ് ബുക്കുകളും വിതരണം ചെയ്തു വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പുരാവസ്തു പ്രദർശനവും ഏടാകൂടങ്ങളും പ്രവേശനോത്സവത്തിന്റെ ചടങ്ങുകൾക്ക് മിഴിവേകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!