HomeNewsEducationActivityലഹരി വിമുക്ത കേരളം പദ്ധതിയുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക്കിലെ എൻ.എസ്.എസ് കൂട്ടായ്മ

ലഹരി വിമുക്ത കേരളം പദ്ധതിയുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക്കിലെ എൻ.എസ്.എസ് കൂട്ടായ്മ

kmct-polytechnic-drug

ലഹരി വിമുക്ത കേരളം പദ്ധതിയുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക്കിലെ എൻ.എസ്.എസ് കൂട്ടായ്മ

കുറ്റിപ്പുറം: കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ ലഹരിക്കെതിരെ ജാഗ്രത കാലം എന്ന പരിപാടിയുടെ ഉദ്ഘാടനം റിട്ടയേർഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഋഷിരാജ് സിൻഹ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പി.എച്ച് സുബൈർ പരിപാടിക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലഹരി മുക്ത മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ബി. ഹരികുമാർ കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. അവസാന വർഷ സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി മുർഷിദ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. അതോടൊപ്പം തന്നെ സാമൂഹിക ഉന്നമനം കുട്ടികളുടെ പങ്കാളിത്തതോടെ നടത്തുന്നതിനായി നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ദത്തു ഗ്രാമമായി ചെല്ലൂർ മുർദ്ധാവ് കോളനി പ്രഖ്യാപിക്കുകയും ആദ്യ പടിയായി കോളനി നിവാസികൾക്ക് മെഡിക്കൽ കിറ്റ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മിന്ന റയോൺ, ജുനൈദ് ഇ.കെ എന്നിവർ നൽകുകയും ചെയ്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ്ക്കുട്ടി, വാർഡ് മെമ്പർ സബ കരീം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!