HomeNewsPublic Issueവലിയകുന്നിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് ഇല്ലെന്നു സൂചന

വലിയകുന്നിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് ഇല്ലെന്നു സൂചന

electricity-over

വലിയകുന്നിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് ഇല്ലെന്നു സൂചന

വളാഞ്ചേരി ∙ വലിയകുന്നിൽ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച കെഎസ്ഇബി സെക്‌ഷൻ ഓഫിസ് ഉണ്ടാകില്ലെന്നു വിവരം. ആര്യാടൻ മുഹമ്മദ് വകുപ്പുമന്ത്രിയായിരുന്ന കാലത്ത് ആലോചനയിലുണ്ടായിരുന്ന സെക്‌ഷൻ ഓഫിസാണ് പരിഗണിക്കാതെ പോയത്. സെക്‌ഷനു കീഴിലുള്ള ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നത് കുറയ്ക്കാനും മെച്ചപ്പെട്ട സേവനങ്ങൾ മങ്കേരി, മേച്ചേരിപ്പറമ്പ്, മോസ്കോ, വാര്യത്തുപടി ഭാഗങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ടായിരുന്നു വലിയകുന്ന് സെക്‌ഷൻ ഓഫിസ് എന്ന ആശയമുയർന്നത്.
kseb
എന്നാൽ വളാഞ്ചേരിയിൽ നിലവിലുള്ള വൈദ്യുതി ഉപഭോക്താക്കളെ സമീപ മേഖലയിലെ മറ്റു സെക്‌ഷൻ ഓഫിസുകളിലേക്കു മാറ്റി നിലവിലുള്ള ഉപഭോക്താക്കളുടെ വർധന കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇരിമ്പിളിയം, വലിയകുന്ന്, മങ്കേരി, കോട്ടപ്പുറം ഭാഗങ്ങൾ എടയൂർ സെക്‌ഷനു കീഴിലേക്കും വട്ടപ്പാറ ഭാഗം കാടാമ്പുഴ സെക്‌ഷൻ പരിധിയിലേക്കും മാറ്റാനാണ് നീക്കം. ജില്ലയുടെ അതിർത്തിമേഖലയായ ഇരിമ്പിളിയം പഞ്ചായത്തിൽ വലിയകുന്ന് കേന്ദ്രീകരിച്ച് സെക്‌ഷൻ ഓഫിസ് നിർബന്ധമാണെന്ന ആവശ്യം എല്ലാവരും ഉന്നയിക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!