HomeNewsViolenceഗതാഗതം തടഞ്ഞ് ‘നില്ല് നില്ല് ചലഞ്ച്’; ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി

ഗതാഗതം തടഞ്ഞ് ‘നില്ല് നില്ല് ചലഞ്ച്’; ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി

nillu-nillu-challenge

ഗതാഗതം തടഞ്ഞ് ‘നില്ല് നില്ല് ചലഞ്ച്’; ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി

തിരൂർ: ടിക് ടോക് ഡാൻസിലൂടെ റോഡ് ​ഗതാഗതം തടഞ്ഞത് ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി. കല്ലേറിലും മർദനത്തിലും തയ്യൽതൊഴിലാളിയായ വനിതയടക്കം ആറ് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ തെക്ക നന്നാര സ്വദേശി സുജാത (30), വടക്ക നന്നാര സ്വദേശികളായ പുന്നയിൽ ഷാഹിദ് (27), മണ്ടകത്തിങ്കൽ ഫാസിൽ (29), പുതുകുളങ്ങര ഷൗക്കത്ത് അലി (34), പുതുക്ക നാട്ടിൽ ഫർഹാൻ (20), കാഞ്ഞോളിപ്പടി സച്ചിൻ (21) എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
bright-academy
തിരൂർ പൂങ്ങോട്ടുകുളം കോ -ഓപറേറ്റീവ് കോളേജിനുസമീപത്തെ റോഡിലായിരുന്നു അക്രമം. വെള്ളിയാഴ്ച കോളേജിലെ കുറച്ച‌് വിദ്യാർഥികൾ റോഡ് തടസ്സപ്പെടുത്തി ടിക് ടോക് ഡാൻസ‌് (ഡാൻസടക്കം തത്സമയ വീഡിയോ എടുത്ത് അപ‌് ലോഡ‌് ചെയ്യൽ) നടത്തിയത് നാട്ടുകാരെ വലച്ചിരുന്നു. തുടർന്ന് വിദ്യാർഥികളും പ്രദേശത്തെ യുവാക്കളും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളും നടന്നു. നാട്ടുകാർ ഇടപെട്ട് വിഷയം സമാധാനപരമാക്കി. ഇതിനിടെ തിങ്കളാഴ്ച കോളേജ് വിദ്യാർഥികൾ താനൂർ പുതിയ കടപ്പുറത്തെ ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന‌് നാട്ടുകാർ പറഞ്ഞു. വാട്സാപ് ഹർത്താലിനിടെ താനൂരിൽ ബേക്കറി തകർത്ത കേസിലെ പ്രതികൾ അടക്കം 25ഓളം വരുന്ന അക്രമിസംഘം ക്രിക്കറ്റ് സ്റ്റമ്പ്, വടി, ഇരുമ്പ് പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയും കല്ലേറ് നടത്തുകയുമായിരുന്നുവെന്ന‌് പ്രദേശവാസികൾ വ്യക്തമാക്കി. കല്ലേറിൽ കടയുടെ ചില്ല് തെറിച്ചും കല്ലുകൊണ്ടുമാണ് സുജാതക്ക് പരിക്കേറ്റത്. അക്രമത്തിൽ തിരൂർ പൊലീസ് കേസെടുത്തു. അക്രമികൾ വന്ന രണ്ട് ബൈക്ക് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!