HomeNewsPublic Issueദേശീയപാതയോരത്തെ നിർമ്മാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ; വരാനിരിക്കുന്നത് കുടിയിറക്കിന്റെ കാലമോ?

ദേശീയപാതയോരത്തെ നിർമ്മാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ; വരാനിരിക്കുന്നത് കുടിയിറക്കിന്റെ കാലമോ?

6-lane-highway

ദേശീയപാതയോരത്തെ നിർമ്മാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ; വരാനിരിക്കുന്നത് കുടിയിറക്കിന്റെ കാലമോ?

ദേശീയപാതയോരത്തു നിർമാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ട് ദേശീയപാത അതോറിറ്റി. നിലവിൽ വീടുകൾക്കു ദേശീയപാതയിൽനിന്നു മൂന്നുമീറ്ററും വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേർതിരിവുണ്ടാകില്ല. പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ഇതുസംബന്ധിച്ച് അതോറിറ്റിയുടെ നിർദേശം ലഭിച്ചു.
ponnani kuttippuram highway
ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. അഞ്ചുമുതൽ ഏഴരവരെ മീറ്റർ ഉപാധികളോടെ അനുമതി നൽകും. ഇതിനു ഭൂവുടമ ദേശീയപാത അതോറിറ്റിക്കു സത്യവാങ്മൂലം നൽകണം. ബന്ധപ്പെട്ട ഭൂമി ഭാവിയിൽ ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചു മാറ്റാമെന്നതാണു സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടത്.
valanchery-angadippuram-road
ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവർക്കാണു ദൂരപരിധി വ്യവസ്ഥ വിനയാകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുപൊളിച്ചു നീക്കേണ്ടിവരുന്നവർ ബാക്കിഭൂമിയിൽ പുതിയവീടു നിർമിക്കുമ്പോഴും ദൂരപരിധി വ്യവസ്ഥ പാലിക്കേണ്ടിവരുന്നതിനാലാണിത്. എന്നാൽ, ഭാഗികമായി പൊളിക്കുന്ന വീടുകൾക്കും വാണിജ്യകെട്ടിടങ്ങൾക്കും ഇതു ബാധകമല്ല. കെട്ടിടം സുരക്ഷിതമാണെന്നു പൊതുമരാമത്ത് വകുപ്പു സാക്ഷ്യപ്പെടുത്തിയാൽ തുടർന്നും ഉപയോഗിക്കാം.
vattappara
ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കാനുള്ള ഭൂമിയേറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും നടന്നുവരുകയാണ്. അതിനാൽ ആയിരക്കണക്കിനു കുടുംബങ്ങളെ ദൂരപരിധി ഉയർത്തൽ ബാധിക്കും. പലർക്കും സ്ഥലം വെറുതെയിടേണ്ടിവരും. ദേശീയപാതയ്ക്കായി ഏറ്റെടുത്തതിനുശേഷം അവശേഷിക്കുന്ന സ്ഥലത്തു ദൂരപരിധി പാലിച്ചു പുതിയവീടു നിർമിക്കാൻ കഴിയാതെ വരുന്നവർക്കാണിത്. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കേണ്ടതാണെങ്കിലും നിലവിൽ അതിനു തീരുമാനമില്ലെന്നാണു ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!