HomeNewsDisasterFloodവെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം ഉച്ച വരെ അടച്ചു

വെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം ഉച്ച വരെ അടച്ചു

nedumbasser-cial

വെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം ഉച്ച വരെ അടച്ചു

കൊച്ചി: വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തിവെച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതിനെത്തുുടർന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്.
air-india-express

ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
nedumbasser-cial
വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചതിനാൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ സർവീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0484 3053500, 2610094


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!