HomeNewsEventsനടുവട്ടം ജിഎൽപി സ്കൂളിൽ നവതി ആഘോഷം സമാപിച്ചു; ഇനി പൈതൃക വിദ്യാലയം

നടുവട്ടം ജിഎൽപി സ്കൂളിൽ നവതി ആഘോഷം സമാപിച്ചു; ഇനി പൈതൃക വിദ്യാലയം

glp-school-naduvattom

നടുവട്ടം ജിഎൽപി സ്കൂളിൽ നവതി ആഘോഷം സമാപിച്ചു; ഇനി പൈതൃക വിദ്യാലയം

കുറ്റിപ്പുറം: നടുവട്ടം ജിഎൽപി സ്കൂളിന്റെ രണ്ടു ദിവസം നീണ്ട നവതി ആഘോഷം സമാപിച്ചു. സാംസ്കാരിക സമ്മേളനം ഗായകൻ ഫിറോസ് glp-school-naduvattom ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽ പണി പൂർത്തീകരിച്ച സ്മാർട്ട് ക്ലാസ്മുറികളുടെ പ്രഖ്യാപനം പ്രധാനാധ്യാപിക പി.പത്മിനിയും കുറ്റിപ്പുറം പഞ്ചായത്ത് അംഗം ടി.ഹുസൈനും നിർവഹിച്ചു.

കുറ്റിപ്പുറം എഇഒ പി.കെ. ഇസ്മായിൽ പൈതൃക വിദ്യാലയപ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.സി.ഷമീല ആധ്യക്ഷ്യം വഹിച്ചു. സി.സാന്ദീപനി സുവനീർപ്രകാശനം നിർവഹിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക പി.പത്മിനിക്കു സ്റ്റാഫും പൂർവവിദ്യാർഥികളും പിടിഎയും ഉപഹാരം നൽകി. glp-school-naduvattom

കെ.അംബുജം, ബിപിഒ പി.എ.ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.സിദ്ദീഖ്, കുറ്റിപ്പുറം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ലത മാരായത്ത്, പിടിഎ പ്രസിഡന്റ് ആഷിഖ് കൊളത്തോൾ, എൻ.പി.മീര, വി.ഉണ്ണിക്കൃഷ്ണൻ, വി.വി.രാഘവപണിക്കർ, എൻ.ജയരാമൻ, വി.കെ.രാജീവ്, വി.രാജലക്ഷ്മി, കെ.വിശാൽ, പി.ഷൈനു എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക ഘോഷയാത്രയുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!