HomeNewsReligionകാടാമ്പുഴയിൽ മുട്ടറുക്കൽ ചൊവ്വാഴ്ച മുതൽ; തൃക്കാർത്തികയ്ക്ക് ഇത്തവണ ചടങ്ങുകൾ മാത്രം

കാടാമ്പുഴയിൽ മുട്ടറുക്കൽ ചൊവ്വാഴ്ച മുതൽ; തൃക്കാർത്തികയ്ക്ക് ഇത്തവണ ചടങ്ങുകൾ മാത്രം

കാടാമ്പുഴയിൽ മുട്ടറുക്കൽ ചൊവ്വാഴ്ച മുതൽ; തൃക്കാർത്തികയ്ക്ക് ഇത്തവണ ചടങ്ങുകൾ മാത്രം

മാറാക്കര: കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഈ വർഷത്തെ തൃക്കാർത്തിക ഉത്സവം പതിവുക്ഷേത്രചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തി. ഞായറാഴ്ചയാണ് തൃക്കാർത്തിക. തൃക്കാർത്തികദീപം തെളിക്കൽ, പ്രസാദഊട്ട് എന്നിവ ഒഴിവാക്കി. പുലർച്ചെ നാലുമുതൽ ഉച്ചയ്ക്ക് 12 വരെയും മൂന്നരമുതൽ ഏഴുവരെയും ദർശനസൗകര്യമുണ്ടാകും.സാമൂഹിക അകലം, സാനിറ്റൈസേഷൻ എന്നിവയോടെ മാത്രമേ ദർശനത്തിനെത്തുന്നവർക്ക് പ്രവേശനമുണ്ടാകു. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെയും 65 വയസ്സിനുമുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. ദർശനത്തിനു വരുന്നവർ ആധാർകാർഡിന്റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
മുട്ടറുക്കൽ ചൊവ്വാഴ്ച മുതൽ:
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മുട്ടറുക്കൽ ചൊവ്വാഴ്ച പുനരാരംഭിക്കും. മുട്ടറുക്കാനാവശ്യമായ നാളികേരം ദേവസ്വം നിശ്ചിതവില ഈടാക്കി ശുചീകരിച്ച് ഭക്തർക്ക് നൽകി വഴിപാട് പുനരാരംഭിക്കാനാണ് തീരുമാനം. പുറമെനിന്ന് കൊണ്ടുവരുന്ന നാളികേരം സ്വീകരിക്കില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!