HomeNewsEventsഐക്യത്തിന്റെ വേദിയായി മൂല്യങ്ങളുടെ സ്വരലയം

ഐക്യത്തിന്റെ വേദിയായി മൂല്യങ്ങളുടെ സ്വരലയം

moolyangalude-swaralayam-2020

ഐക്യത്തിന്റെ വേദിയായി മൂല്യങ്ങളുടെ സ്വരലയം

വളാഞ്ചേരി: വളാഞ്ചേരിയിലെ വാട്‌സ്‌ആപ്പ് കൂട്ടായ്മയായ ’വളാഞ്ചേരീസ്’ സംഘടിപ്പിച്ച മൂല്യങ്ങളുടെ സ്വരലയം മനുഷ്യമനസ്സുകളുടെ കൂടിച്ചേരലായി.
moolyangalude-swaralayam-2020
വളാഞ്ചേരി എം.ഇ.എസ്‌.കെ.വി.എം. കോളേജ് മുറ്റത്തെ ചീനിമരച്ചോട്ടിലാണ് നാലാമത് മൂല്യങ്ങളുടെ സ്വരലയം നടന്നത്. ചിത്രകാരി ദുർഗാ മാലതിയുടെ വരയോടെ സ്വരലയത്തിന് തുടക്കമായി. ഗസൽ, ഓൾകേരള വീൽചെയർ ഫെഡറേഷൻ അംഗങ്ങൾ അവതരിപ്പിച്ച പാട്ടുകൾ, സമീർ ബിൻസി, ഇമാം മജ്ബുർ എന്നിവർ അവതരിപ്പിച്ച സൂഫിസംഗീതം എന്നിവ പ്രധാന ഇനങ്ങളായിരുന്നു. മന്ത്രി ഡോ. കെ.ടി. ജലീൽ, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, വി.ടി. ബൽറാം, വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ. റുഫീന, അജിത് കൊളാടി, കെ.ഇ.എൻ. എന്നിവർ പങ്കെടുത്തു. ആര്യ മഹർഷി, ഷൗക്കത്ത്, മുഹമ്മദാലി, ഹിമാലയം കയറിയ വിദ്യാർഥിനി രമ്യ ആതവനാട്, നാസർ കൊട്ടാരത്ത് എന്നിവർ അനുഭവങ്ങളും അറിവുകളും പങ്കുവെച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!