HomeNewsPoliticsപോളിങ്​ ഓഫിസർക്ക്​ മുഖം കാണിച്ചുകൊടുക്കണമെന്ന ന്യായമായ ആവശ്യം ചിലർ അനാവശ്യ വിവാദമാക്കിയെന്ന്​ മന്ത്രി കെ.ടി. ജലീൽ

പോളിങ്​ ഓഫിസർക്ക്​ മുഖം കാണിച്ചുകൊടുക്കണമെന്ന ന്യായമായ ആവശ്യം ചിലർ അനാവശ്യ വിവാദമാക്കിയെന്ന്​ മന്ത്രി കെ.ടി. ജലീൽ

kt-jaleel

പോളിങ്​ ഓഫിസർക്ക്​ മുഖം കാണിച്ചുകൊടുക്കണമെന്ന ന്യായമായ ആവശ്യം ചിലർ അനാവശ്യ വിവാദമാക്കിയെന്ന്​ മന്ത്രി കെ.ടി. ജലീൽ

മലപ്പുറം: പോളിങ്​ ബൂത്തിൽ വോട്ട്​ ചെയ്യാനെത്തുന്നവർ പോളിങ്​ ഓഫിസർക്ക്​ മുഖം കാണിച്ചുകൊടുക്കണമെന്ന ന്യായമായ ആവശ്യമാണ്​ അനാവശ്യമായി ചിലർ വിവാദമാക്കിയതെന്ന്​ മന്ത്രി കെ.ടി. ജലീൽ. എന്തിനേയും ഏതിനേയും വർഗീയവത്​കരിക്കുക എന്ന സമീപനം കുറച്ചുകാലമായി കേരളത്തിൽ മതഭേദമന്യേ പിന്തുടരുന്ന അനാരോഗ്യ പ്രവണതയാ​െണന്നും ‘കള്ളവോട്ടും മുഖപടവും’ എന്ന പേരിലുള്ള ഫേസ്​ബുക്ക്​ പോസ്​റ്റിൽ അദ്ദേഹം പറഞ്ഞു.
jaleel
മുഖാവരണം ധരിച്ച് വിദേശത്തുള്ള സ്​ത്രീകളുടെയും അസുഖമായി കിടക്കുന്നവരുടെയും പ്രസവിച്ച് കിടക്കുന്നവരുടെയും വോട്ടുകൾ കള്ളവോട്ടായി ചെയ്യുന്നത്​ കാസർകോട്​, കണ്ണൂർ, കോഴിക്കോട്​ ജില്ലകളിലെ ലീഗ്​ കേന്ദ്രങ്ങളിൽ പതിവാണെന്ന ആക്ഷേപമുണ്ട്​.
kt-jaleel
റീപോളിങ്ങിൽ ഉൾ​െപ്പടെ ഭാവിയിൽ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും പോളിങ്​ ഓഫിസറുടെ മുന്നിലെത്തുമ്പോൾ മുഖപടം ഓരോ വോട്ടറും നിർബന്ധമായും ഉയർത്തിക്കാണിച്ചു കൊടുക്കണമെന്ന വ്യവസ്ഥ കർശനമായി പാലിക്കപ്പെടണം. ഇത്തരം വോട്ടർമാരുടെ മുഖം കാമറയിൽ പതിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ആൾമാറാട്ടം നടത്തുന്നത് എന്തി​​െൻറ പേരിലാണെങ്കിലും തെറ്റാണെന്നാണ് ഇസ്​ലാം പഠിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!